Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
ബുദ്ധി അല്ല. അപ്പോഴാണ് മുകളിൽ ഉണക്കാനിട്ട പാവാടയുടെയും ദാവണിയുടെയും കാര്യം നന്ദിനി ഓർത്തത്. കുമാരൻ മോഡിഫൈ ചെയ്ത പച്ച ബ്ലൗസും ഉണ്ട്. ദാസൻ പോയി ധാവണിയും പാവാടയും കൊണ്ടുവന്നു. കളറുകൾ ഒന്നും മാച്ചിങ് ആയിരുന്നില്ല.
അവൾ പച്ച ബ്ലൗസ് ഇട്ടു. പാവാട അവൾ ആദ്യം കെട്ടിയത് അരക്ക് താഴെയാണ്. ബോധം ഉണ്ടായപ്പോൾ അവള് ഒരു ജാള്യതയോടെ അത് കേറ്റി ഇട്ട് സാരി ചുറ്റി. ഹംസയുടെ ആജ്ഞകൾ അവളുടെ അവബോധ മനസ്സിൽ കയറിക്കൂടിയിട്ടുണ്ട് എന്ന് ദാസൻ മനസ്സിലാക്കി. അവളുടെ പുറം കാണിച്ചുള്ള ബ്ലൗസും എല്ലാം കണ്ടാൽ ആരും ഒന്ന് പിടിച്ച് പോകും . അവൻ മനസ്സിൽ കരുതി. അവള് അവളുടെ ID കാർഡും മറ്റും ദാസൻ്റെ കൈയിൽ കൊടുത്തു. ദാസൻ എല്ലാം എടുത്തു പിറകിൽ അണ്ടർ ബനിയൻ്റെ അടിയിൽ വച്ച് അരയിൽ തിരുകി. അവർ വീട്ടിൽ നിന്നും ഇറങ്ങാൻ ഭാവിച്ചു.
"ടക്.. "
വലിയ ശബ്ദത്തോടെ വാതിൽ മലർക്കെ തുറന്ന് ഭിത്തിയിൽ ഇടിച്ചു. ദാസനും നന്ദിനിയുടെ ഭയത്തോടെ നോക്കി. ഹംസ ആണോ?എങ്കിൽ എല്ലാം കഴിഞ്ഞു.
പക്ഷേ കടന്ന് വന്നത് ഹംസയെ ക്കാൾ അല്പം വലിപ്പം കുറഞ്ഞ ഒരുത്തൻ. രൂപം കണ്ടാൽ അറിയാം ഗുണ്ട ആണെന്ന്. അവൻ നന്ദിനിയെ അടിമുടി നോക്കി. അവൻ്റെ വായിൽ കപ്പലോടുന്നത് ദാസൻ കണ്ടു.
" ആ പന്നി ഹംസ എവിടെ??" അവൻ ആക്രോശിച്ചു .
ഭീം പട്ടേലിൻ്റെ ഗുണ്ടയാണ് വന്നിരിക്കുന്നവൻ എന്ന് ദാസന് കത്തി. ഇങ്ങനെ നാട്ടുകാരുടെ മുന്നിലിട്ട് അവനെ തീർത്ത് തെരുവ് അടക്കിവാഴാൻ ഓരോത്തരെ അയക്കാറുണ്ട് എന്ന് കുമാരൻ പറഞ്ഞത് അവൻ ഓർത്തു.
💬 Comments
View all comments