Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
എന്നെ കാണാൻ സ്ഥിരമായി വരും. അല്ലെങ്കിൽ എന്നെ വിളിപ്പിക്കും. ഇവന്മാർക്ക് ഹഫ്‌ത കൊടുക്കാനുള്ള കാശെല്ലാം അവര് 2,3 പേരുടെ കൈയിൽ നിന്ന് തന്നെ കിട്ടും. പിന്നെ ഈ കാമാട്ടിപ്പുര നടത്തുന്നത് നല്ല ആളുകളാ. പലപ്പോഴും അവര് ഈ പെണ്ണുങ്ങളെ കാണാൻ വാങ്ങുന്ന പൈസ ഞങ്ങൾക്ക് തന്നെ തിരിച്ച് തരും. ഇതിൻ്റെ ഉടമസ്ഥർക്ക് ഇപ്പൊ ഈ സ്ഥാപനത്തിൻ്റെ ആവശ്യം ഇല്ല. അവർ വലിയ വലിയ ബിസിനെസ്സ് കളിലേക്ക് മാറി പോയി. വേറെ വഴിയില്ലാതെ കഷ്ടപ്പെടുന്ന പെണ്ണുങ്ങൾക്ക് വേണ്ടിയാണ് അവരിപ്പോ ഇത് അടക്കാതെ ഇട്ടേക്കുന്നത്. പിന്നെ ബൈരോണിനെ പിണക്കാതിരിക്കാൻ ഹംസ പറയുന്ന പോലെ സ്ഥാപനം നടത്തുന്നു എന്നെ ഉള്ളൂ. ഹംസ ക്ക് പോലും ഞങ്ങളുടെ പണം ഒന്നും അല്ല. അത് ഞങ്ങളുടെ മേൽ ഉള്ള നിയന്ത്രണത്തിൻ്റെ ഒരു ചിഹ്നം ആയി മാത്രമേ അവര് കാണുന്നുള്ളൂ. ഇത്രയും നാളായി ദാസേട്ടൻ ഇവിടെ ജീവിക്കുന്നു, എന്താണ് ഹംസയുടെ ബിസിനെസ്സ് എന്ന് പറയാമോ?"
ദാസൻ ചിന്തിച്ചു. "മയക്കുമരുന്ന്?"
"അതും ഉണ്ട് ,പക്ഷെ മെയിൻ ബിസിനെസ്സ് ആയുധകള്ളക്കടത്ത് ആണ്."
ദാസൻ ഞെട്ടി. രേണു തുടർന്നു, "ആയുധങ്ങൾ റഷ്യ,സെൻട്രൽ ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇമ്പോർട് ചെയ്തത് അഫ്രിക്കയിലേക്ക് കയറ്റി വിടും. കൂടെ ഇവിടെ ഉണ്ടാക്കുന്നതും. പണം ശത കോടിക്കണക്കിന് ഉണ്ട്. അതിൻ്റെ ചായവിൽ ആണ് മറ്റ് ബിസിനെസ്സ് കൾ ഇവിടെ വളർന്നത്. അതിൽ ഇപ്പൊ നേരെ ചൊവ്വേ ഒള്ള ബിസിനെസ്സ് കളും ഉണ്ട് . ദാസേട്ടൻ്റെ വീടിൻ്റെ താഴെ തുടങ്ങാൻ പോകുന്നത് ഇതുപോലെ ആയുധം സൂക്ഷിക്കാനുള്ള ഒരു സ്ഥലം ആണ്. പുറമേ പലചരക്ക് കട വല്ലതും ആകും."
ദാസൻ വാ പൊളിച്ചു. അവൻ പോക്കെട്ടിലേക്ക് പേഴ്സ് ഇട്ടു . രേണു അവനെ കെട്ടി പിടിച്ചു.
"എൻ്റെ അടുത്ത് വരാൻ പേഴ്സിൻ്റെ കനം നോക്കണ്ട, വേണമെങ്കിൽ രാത്രിയിൽ എൻ്റെ കൂടെ കഴിയാം. രങ്കൻ അവിടെ കോണിപ്പടി മുകളിലോ അല്ലെങ്കിൽ ബാറിലോ എപ്പോഴും കാണും. എനിക്ക് രാത്രി എന്തെങ്കിലും വർക്ക് ഉണ്ടോന്ന് അവനോടു ചോദിച്ചാൽ മതി. പറഞ്ഞ് തരും . ഇനി ഞാൻ ഇല്ലെങ്കിലും അവനോടു പറഞ്ഞാല് ഈ മുറി തുറന്ന്
💬 Comments
View all comments