Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
കാണാത്തതല്ല. വരൂ.... നമുക്ക് കുറച്ച് നേരം സംസാരിക്കാം.."
രേണു അവനെ കട്ടിലിൻ്റെ ഒരു വശത്തേക്ക് കിടത്തി. അപ്പുറത്ത് ചെരിഞ്ഞ് അവൻ്റെ മുഖത്ത് നോക്കി കിടന്നു. ദാസൻ്റെ കണ്ണ് കലങ്ങിത്തന്നെ കിടക്കുക ആയിരുന്നു. അവൻ താൻ കീറിയിട്ട ബ്ലൗസിലേക്കും രേണുവിൻ്റെ തോളിലെ പാടിലേക്കും കുറ്റബോധത്തോടെ നോക്കുന്നത് രേണു കണ്ടു. രേണു ഇടത് കൈ ഉയർത്തി അവൻ്റെ തലമുടിയിലും കവിളിലും തലോടി.
" സാരമില്ല...ഞാനല്ലേ..... അതു വിട്. ദാസൻ്റെ നാട് ഏതാണ് ? ദാസൻ്റെ വീട്ടിൽ ആരൊക്കെയുണ്ട്?"
അവളുടെ പുഞ്ചിരി ദാസൻ്റെ മനസ്സ് തണുപ്പിച്ചു.ദാസൻ പതിയെ തൻ്റെ കാര്യങ്ങൾ രേണുവിനോട് പറയാൻ തുടങ്ങി. തൻ്റെ ബാല്യവും അമ്മയും അമ്മാവനും ചുറ്റുപാടും കല്യാണവും ലൈംഗികമായ പരാജയവും ഹംസയുടെ കടന്ന് വരവും നന്ദിനിയുടെ മനം മാറ്റവും എല്ലാം ഒരു മറവും കൂടാതെ അവൻ രേണുവിനോട് പറഞ്ഞു. മറച്ച് വച്ചത് ഖേര ക്കുന്നും അവിടുത്തെ കാഴ്ചകളും മാത്രം ആയിരുന്നു. ഹംസയുടെ താണ്ഡവം രാംനാഥ് വഴി രേണു നേരത്തെ അറിഞ്ഞിരുന്നു. ദാസൻ്റെ യഥാർത്ഥ പ്രശ്നം ആത്മവിശ്വാസക്കുറവും ലൈംഗിക ദാരിദ്രവുമാണെന്ന് അവൾക്കും മനസ്സിലായി. തന്നെപ്പോലെ ഹംസ കാരണം കുടുംബ ജീവിതം നഷ്ടപ്പെട്ടവൻ എന്ന സിമ്പതി അവനോട് അവൾക്ക് തോന്നി.
" ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?" രേണു ചോദിച്ചു.
"എന്താ " തലകുലുക്കി സമ്മതിച്ച് ദാസൻ ചോദിച്ചു.
" കുറച്ച് മുൻപ് എന്തിനാണ് എന്നോട് അത്രയും പരുക്കനായത് ?"
"..... അത്....... " ദാസൻ പരുങ്ങി.
" എന്നെ കണ്ടപ്പോൾ അങ്ങനെ ചെയ്യാനാണോ ആദ്യം തോന്നിയത്? "
" ...... അല്ല.......... "
"നിങ്ങൾ
💬 Comments
View all comments