Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
അവള് ഉണ്ടാക്കിയ മുറിവുകൾ എനിക്ക് അങ്ങനെ മറക്കാവുന്നതല്ല. നിന്നെ കണ്ടില്ലാരുന്നെങ്കിൽ ഞാൻ ഒരു നപുംസകമായി അലഞ്ഞ് നടന്നേനെ. അവളുടെ അഹങ്കാരം ഒരിക്കലും മാറില്ല. ആളുകൾക്ക് അടിസ്ഥാനപരമായി മാറാൻ കഴിയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ മാറിയ ആരെയും ഞാൻ കണ്ടിട്ടില്ല. കുറച്ച് ദിവസം മാറാൻ ശ്രമിക്കും. അത് കഴിയുമ്പോൾ പഴയപടി ആകും. ഇതവൾ സ്വയം തിരഞ്ഞെടുത്ത വഴി ആണ്. ഞാൻ ഒന്നും പറഞ്ഞിട്ടില്ല . ഇടപെട്ടിട്ടില്ല . എല്ലാം അവള് അനുഭവിക്കട്ടെ."
രേണു ഒന്നും മിണ്ടാൻ പോയില്ല അവൻ്റെ നെഞ്ച് തടവി കിടന്നു.
ഒരാഴ്ച കടന്ന് പോയി. ഉത്സവ ദിവസം കോവിലിന് പുറത്ത് പന്തൽ ഇട്ടു . രാവിലെ മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറി . ഹംസ ഉച്ചക്ക് തന്നെ 'പലചരക്ക് കട ' തുറന്നു.അന്ന് രേണു വിനെ ഒരു പണച്ചാക്ക് ഗസ്റ്റ് ഹൗസ് ലേക്ക് വിളിപ്പിച്ചു . ദാസൻ ഖേര കുന്നിലേക്ക് പോയി. രാത്രി 10 ന് ആണ് ഡാൻസ്. അവളുടെ ഡാൻസ് കാണാൻ പോയാൽ തനിക്ക് ചിരി അടക്കാൻ കഴിഞ്ഞു എന്ന് വരില്ല. അതുകൊണ്ട് ഖേര കുന്നിൻ്റെ മുകളിൽ ഇരുന്ന് കാണാൻ അവൻ തീരുമാനിച്ചു. രാത്രി വീടിൻ്റെ മുന്നിൽ നിന്നും ഒരു ജീപ്പ് ഓടിച്ച് സ്റ്റേജിനു പിന്നിലേക്ക് പോകുന്ന ഹംസയെ ദാസൻ കണ്ടു. വീടിനു മുകളിൽ തുണി വിരിക്കുന്ന സ്ഥലത്ത് കട്ടിലിൽ ഇരുന്ന് മദ്യപിക്കുന്ന കടയിൽ പണി ചെയ്ത പണിക്കാരെ അവൻ കണ്ടു. ഹംസയുടെ ചിലവ് ആയിരിക്കും. അവർ നാളെ അവരുടെ ഗ്രാമത്തിലേക്ക് തിരിച്ച് പോകും. പണി തുടങ്ങി കഴിഞ്ഞ് അവർ പണിസ്ഥലത്ത് തന്നെയാണ് കിടന്ന് ഉറങ്ങിയത്. അവർക്ക് നാട്ടിൽ പോകാൻ അനുവാദം ഇല്ലായിരുന്നു . ദാസൻ സ്റ്റേജിനു മുന്നിൽ കൂടിയ ആളുകളെ നോക്കി. അവൻ്റെ ഓഫീസിലെ ചില സ്റ്റാഫിനെയും ദിലീപിനെയും ചില സ്ഥിരം വായിനോക്കികളെയും അവൻ തിരിച്ച് അറിഞ്ഞു. ആളുകൾ എല്ലാം അവിടെ ഉണ്ടെന്ന് തോന്നുന്നു. കൊച്ചു കുട്ടികളുമായി അമ്മമാർ വീടുകളിലേക്ക് തിരിച്ച് പോയി.സ്റ്റേജിൽ ലൈറ്റ് തെളിഞ്ഞു. എല്ലാവരും ആർത്ത് വിളിച്ചു. മുഖം മറച്ച് ഒരു പെണ്ണ് സ്റ്റേജിലേക്ക് പിന്നിൽ നിന്നും കയറി വന്നു.
💬 Comments
View all comments