Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
അവൻ ഒരു തമിഴൻ ആണ്. മലയാളം ഒക്കെ അറിയാം. ലോക്സഭാ എംപി ബൈരോൺ ഷേഖാവത് എന്ന് കേട്ടിട്ടില്ലേ,കോടീശ്വരൻ. സാർ ജോലി ചെയ്യുന്ന കമ്പനി ഉൾപ്പടെ അനവധി ബിനാമി സ്ഥാപനങ്ങൾ അയാൾക്ക് ഒണ്ട്. അയാളുടെ വലം കൈ ആണ് ,ഹംസ. ഈ നാട്ടിലെ വോട്ട് കൊണ്ടാണ് അയാള് ജയിക്കുന്നത്. ഇവിടെ ഇലക്ഷന് വോട്ട് ചെയ്യുന്നത് ടൗണിൽ ഹംസയുടെ മുന്നിൽ വച്ച മെഷീനിൽ ആണ്. രാജ്യവും രാജാവും എല്ലാം ഇവന്മാർ തന്നെ. ഇവിടെ പോലീസ് വരുന്നത് കാമാട്ടിപ്പുരയിലെ പെണ്ണുങ്ങളുടെ കൂടെ കിടക്കാൻ വേണ്ടി മാത്രം ആണ്. ഇനി രേണുവിൻ്റെ കാര്യം , അവളുടെ ഭർത്താവ് സാജിദ് ഇവിടെ വന്ന് ഒരു ഹോട്ടൽ തുടങ്ങി . അവർ നാട്ടിൽ നിന്ന് ഒളിച്ചോടി വന്നതായിരുന്നു .ഹംസ പറഞ്ഞ ഹഫ്‌ത കൃത്യമായി കൊടുക്കാനും തുടങ്ങി. പക്ഷേ രേണുവിൻ്റെ കണ്ടപ്പോൾ ഹംസയുടെ വിധം മാറി. പല രീതിയിലും അവൻ അവരെ ഉപദ്രവിക്കാൻ തുടങ്ങി. ഹഫ്‌ത വല്ലാതെ കൂട്ടി. ഇവരുടെ വീടിന് മുന്നിൽ രാത്രി ശിങ്കിടികളും വിട്ട് ബഹളം വച്ചു. സഹികെട്ട് അവൻ ഒരു ദിവസം ഹംസയെ നടു റോട്ടിൽ വച്ച് തെറി വിളിച്ചു. അപ്പോ തന്നെ അവനെ തീർക്കും എന്നാണ് ഞാൻ വിചാരിച്ചത്. അന്നവൻ ഹീറോയായി പോയി. പിറ്റേന്ന് രാത്രി അതെ സ്ഥലത്ത് സാജിദ് ചത്ത് കിടന്നു."
"എന്നിട്ട്" ദാസൻ പേടിയോടെ ചോദിച്ചു.
"ഹംസയെ പേടിച്ച് ഒരുത്തനും അവൻ്റെ ബോഡി എടുക്കാൻ പോലും സഹായിച്ചില്ല. പോലീസ് കേസ് കേട്ടു പോലും ഇല്ല. രാംനാഥ് മാത്രമേ ഉണ്ടായിരുന്നുള്ളൂ സഹായത്തിന്. അവൻ്റെ ബോഡി മറവു ചെയ്യാനും അവൾക്ക് ഭക്ഷണം
💬 Comments
View all comments