Chapter Title : ഹണി ട്രാപ്പ്
എന്നാൽ വലിയ വലിയ ബുദ്ധി രാക്ഷസന്മാർക് പറ്റുന്ന പണിയാണെന്നായിരുന്നു വിചാരം . ഇതിപ്പോൾ കയ്യെത്തും ദൂരത്തു എത്തിയ നേട്ടമാണല്ലോ .ഞാൻ അമ്മയോടും അച്ഛനോടും പറയുന്നതിന് മുൻപേ അതിന്റെ ക്രെഡിറ്റ് നൽകേണ്ട വ്യെക്തിയായ നിതയെ ഫോണിൽ അറിയിച്ചപ്പോൾ അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി ..എന്നിട്ടു പറഞ്ഞു , നീയെന്റെ കൂടെ ഓസിസിലേക്കു വരണം , എന്റെ ആഗ്രഹമാണ് അത് , പക്ഷെ നാട്ടിലെ സർക്കാർ ജോലി എണ്ണം ഭാഗ്യം ആണ് , നീ പഹൈസിക്കലി ഫിറ്റ് ഉം ആണല്ലോ , അത് കൊണ്ട് എന്റെ ഒരു സ്പെഷ്യൽ കോൺഗ്രാജുലേഷൻ ... ഉമ്മ ....ഫോണിലൂടെ അവൾ എനിക്ക് ഉമ്മ നൽകി ..അയ്യേ ..ഇതെന്താ ..എന്താടാ ... ഒന്നുമില്ല , ചുണ്ടിൽ നിറയെ തുപ്പലായല്ലോടീ ..അവൾ അങ്ങേ തലക്കൽ ചിരിച്ചു .
മഴ പെയ്തു കഴിഞ്ഞപ്പോൾ തണുത്ത ഒരു അന്തരീക്ഷം , കത്തുന്ന സൂര്യനുണ്ടെങ്കിലും അന്തരീക്ഷത്തിനു ചൂട് പിടിച്ചിട്ടില്ല , നെടുമ്പാശ്ശേരിയിലേക്കുള്ള ആ യാത്രയിൽ അവളുടെ അമ്മയും ഞാനും അവളും മാത്രമായിരുന്നു യാത്രക്കാരായി ...കൂട്ടുകാരന്റെ കാർ തലേന്ന് തന്നെ വാങ്ങി അവളുടെ വിമാനത്താവളത്തിലേക്കുള്ള യാത്ര നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ ഉച്ചക്കു ഒന്നരയായി . അഞ്ചു മണിക്കാണ് വിമാനം , കൊച്ചിയിൽ നിന്നും ദോഹ വഴി മെൽബോണിലേക്കുള്ള യാത്ര ...അവളുടെ 'അമ്മ ബാത്റൂമിലേക്കു പോയപ്പോൾ ഞാൻ ചോദിച്ചു ..നമ്മൾക്ക് അമ്മയോട് പറയാൻ മേലെ , എനിക്ക് നിന്നെ തരുമോ എന്ന് ചോദിക്കട്ടെ എന്ന് ...അവൾ പറഞ്ഞു ..ഏയ് ....അതിന്റെ ആവശ്യമില്ല ...ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് , 'അമ്മ എന്റെ ഇഷ്ടത്തിന് നോ എന്ന് പറഞ്ഞില്ല ...അല്ലെങ്കിലും ഈ ചുള്ളൻ ചെറുക്കനെ ഭാവിയിലെ പോലീസുകാരനെ ആരെങ്കിലും വെറുതെ വിടുമോ ? അല്ലെങ്കിലും ഈ പോലീസുകാരന്റെ ഭാര്യയാകുന്നത് വലിയ സുരക്ഷിതത്വ ബോധമാണ് എനിക്ക് തരിക , എടാ , നിന്നെ എനിക്ക് കിട്ടുന്നതാണ് എന്റെ അടുത്ത ലക്‌ഷ്യം .നമ്മൾ ഒന്നാകുന്ന , നമ്മുടെ കല്യാണം ...ഇതിന്റെ ഇടയിൽ ആർക്കും സ്ഥാനമില്ല ..നീയും ഞാനും മാത്രം ..നിന്നെ അത്രക് ഇഷ്ടമാണ് എനിക്ക് ..ഒരുപക്ഷെ എന്നേക്കാൾ ഇഷ്ടം നിന്നോടായിരിക്കും... ആ നിന്നെ
💬 Comments
View all comments