0%

Chapter Title : ഹണിമൂൺ 30 കാര്യങ്ങൾ

Author : kkstories Read All Parts 136

പലപ്പോഴും വ്യക്തിഗതമായി വ്യത്യാസപ്പെടാം. നെക്കിങ്, പെറ്റിങ് തുടങ്ങിയ രീതികൾ പാശ്ചാത്യർ ശീലിക്കാറുണ്ട്. നെക്കിങ്ങിൽ ശരീരം കൊണ്ടു പങ്കാളിയുടെ ശരീരത്തെ ആകമാനം ഉദ്ദീപിപ്പിക്കുകയും മുഖത്തും കഴുത്തിലും മാത്രം ചുംബനം നൽകുകയും ചെയ്യുന്നു. പെറ്റിങ്ങിൽ ശരീരത്തിലെ വികാരോത്തേജ കേന്ദ്രങ്ങളെ ചുംബനം കൊണ്ടും തഴുകൽ കൊണ്ടും ഉത്തേജിപ്പിക്കുകയാണു ചെയ്യുന്നത്. രതിപൂർവകേളികളിൽ ലിംഗയോനീ സംയോഗം ഒഴികെയുള്ള ലൈംഗികാസ്വാദനങ്ങൾ നടക്കുന്നു. ഇതു വഴി യോനിയിൽ ലിംഗ പ്രവേശനത്തിന് ആവശ്യമായ സ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും സ്ത്രീയ്ക്കും പുരുഷനും ലൈംഗികത വേദനയില്ലാതെ സുഖകരമായ അനുഭൂതിയായി മാറുകയും ചെയ്യുന്നു. മറ്റു മാർഗങ്ങളാൽ രതിമൂർഛയിലേക്കു കടക്കുന്ന രീതിയാണു ഹെവി പെറ്റിങ്.
8. ആദ്യരാത്രിയിൽ
സംയോഗത്തിനു സൗകര്യമുണ്ടായാൽപ്പോലും ആദ്യരാത്രിയിൽ ലൈംഗികതയിൽ ഏർപ്പെടാതിരിക്കുന്നതാണ് അഭികാമ്യം. പങ്കാളികളുടെ പ്രത്യേകിച്ചു നവവധുവിന്റെ പലവിധ ഭയാശങ്കകൾ മാറ്റി എടുക്കാനും തമ്മിൽ കൂടുതൽ അടുത്തറിയാനും സാമീപ്യത്തിന്റെ ചൂടും പാരസ്പര്യത്തിന്റെ ഊഷ്മളതയും സ്നേഹത്തിന്റെ സുഖവുമൊക്കെ അനുഭവിച്ചറിയാനുമൊക്കെ ആദ്യരാത്രി ഉപയോഗിക്കുന്നത് വിവാഹബന്ധത്തെ കൂടുതൽ ഉറപ്പുള്ളതാക്കും.
ആദ്യരാത്രിയിൽ തന്നെ സംയോഗത്തിൽ ഏർപ്പെടണം എന്നതും ആ ലൈംഗികബന്ധത്തിന്റെ വിജയപരാജയങ്ങളായിരിക്കും. ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്നും കരുതുന്നതും ശുദ്ധമണ്ടത്തരം തന്നെയാണ്. ആദ്യരാത്രിയിൽ പങ്കാളിയുമായുള്ള വൈകാരിക അടുപ്പം വർദ്ധിക്കുകയായിരിക്കണം ലക്ഷ്യം. രതിമൂർഛ നേടുക എന്നതായിരിക്കരുത്. സ്പർശനങ്ങളിലൂടെ രതിമൂർഛയ്ക്കു തൊട്ടു മുമ്പു വരെയുള്ള വൈകാരികാവസ്ഥകളിലേക്കു വരെ ചെന്നു നിൽക്കാം. ഇത്തരത്തിലുള്ള രതിമൂർഛയിൽ തൊട്ടു.. തൊട്ടില്ല എന്ന മട്ടിലുള്ള ലൈംഗികാസ്വാദനം പരസ്പരമുള്ള ലൈംഗിക പ്രത്യേകതകളെ അന്യോന്യം മനസിലാക്കിക്കൊടുക്കാൻ പങ്കാളികളെ സഹായിക്കും.
9. ആദ്യലൈംഗികബന്ധം
ആദ്യലൈംഗികബന്ധത്തിൽ സ്വാഭാവികമായ ഇടപെടലുകളാണു പങ്കാളികൾ തമ്മിലുണ്ടാവേണ്ടത്. ഉത്തേജിപ്പിക്കാനുള്ള കഴിവും ലൈംഗികതയിൽ തുറന്ന മനസോടെ മുഴുകാനുള്ള കഴിവും എല്ലാവരിലും നൈസർഗികമായി ഇഴുകിച്ചേർന്നിട്ടുണ്ട്. എന്നാൽ, മറ്റുള്ളവരുമായുള്ള ഏതുതരത്തിലുള്ള താരതമ്യപ്പെടുത്തലുകളും ആവശ്യമില്ല. പരസ്പര ബഹുമാനത്തോടെ പങ്കാളിയോടുള്ള സ്നേഹത്തെ ലൈംഗികതയായി മാറ്റുകയാണു പങ്കാളി ചെയ്യേണ്ടത്. മറ്റുള്ളവർ പറഞ്ഞു കേട്ടതോ വായിച്ചറിഞ്ഞതോ ആയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള വേദിയായി മണിയറയെ മാറ്റരുത്.
ആദ്യസംയോഗത്തിൽ രക്തസ്രാവമോ വേദനയോ ഉണ്ടാകും എന്ന ധാരണ പലപ്പോഴും സ്ത്രീയെ ആദ്യ സംയോഗത്തിലെ രസാനുഭൂതികളിൽ നിന്നും പിന്തിരിപ്പിക്കാനിടയുണ്ട്. കന്യാചർമ്മം പൊട്ടുമ്പോഴോ മറ്റോ അസഹനീയ വേദനയുണ്ടാകും എന്ന ധാരണ തെറ്റാണ്. രതിമൂർഛയുടെ പാരമ്യത്തിൽ പലപ്പോഴും അത് അറിയുക പോലുമില്ല എന്നതാണു നേര്.
10. കന്യാചർമം, ലിംഗാഗ്രചർമ്മം
ആദ്യലൈംഗികബന്ധത്തിൽ കന്യാചർമ്മം പൊട്ടി ചിലരിൽ രക്തസ്രാവം ഉണ്ടാകാറുണ്ട്. എന്നാൽ ഇതത്ര ഗൗരവതരമായ പ്രശ്നമല്ല. നാലുതരത്തിലുള്ള കന്യാചർമ്മങ്ങളുണ്ട്. കട്ടിയുള്ള കന്യാചർമ്മങ്ങളുള്ളവരിൽ മാത്രമേ ആദ്യലൈംഗികബന്ധത്തിൽ വേദനയുണ്ടാകൂ. അതു വളരെക്കുറച്ചു പേരിലേ കാണപ്പെടാറുള്ളൂ. ഇങ്ങനെയുള്ളവർക്കു ശസ്ത്രക്രിയ വേണ്ടി വരും.
അതുപോലെ തന്നെ ലിംഗാഗ്രചർമ്മം പിന്നോട്ടു നീങ്ങാത്ത പുരുഷന്മാരിൽ ആദ്യ

💬 Comments

View all comments