Chapter Title : ഹണിമൂൺ 30 കാര്യങ്ങൾ
പങ്കാളിയോടുള്ള സ്നേഹത്തെ ലൈംഗികതയായി മാറ്റുകയാണു പങ്കാളി ചെയ്യേണ്ടത്. മറ്റുള്ളവർ പറഞ്ഞു കേട്ടതോ വായിച്ചറിഞ്ഞതോ ആയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള വേദിയായി മണിയറയെ മാറ്റരുത്.
ആദ്യസംയോഗത്തിൽ രക്തസ്രാവമോ വേദനയോ ഉണ്ടാകും എന്ന ധാരണ പലപ്പോഴും സ്ത്രീയെ ആദ്യ സംയോഗത്തിലെ രസാനുഭൂതികളിൽ നിന്നും പിന്തിരിപ്പിക്കാനിടയുണ്ട്. കന്യാചർമ്മം പൊട്ടുമ്പോഴോ മറ്റോ അസഹനീയ വേദനയുണ്ടാകും എന്ന ധാരണ തെറ്റാണ്. രതിമൂർഛയുടെ പാരമ്യത്തിൽ പലപ്പോഴും അത് അറിയുക പോലുമില്ല എന്നതാണു നേര്.
10. കന്യാചർമം, ലിംഗാഗ്രചർമ്മം
ആദ്യലൈംഗികബന്ധത്തിൽ കന്യാചർമ്മം പൊട്ടി ചിലരിൽ രക്തസ്രാവം ഉണ്ടാകാറുണ്ട്. എന്നാൽ ഇതത്ര ഗൗരവതരമായ പ്രശ്നമല്ല. നാലുതരത്തിലുള്ള കന്യാചർമ്മങ്ങളുണ്ട്. കട്ടിയുള്ള കന്യാചർമ്മങ്ങളുള്ളവരിൽ മാത്രമേ ആദ്യലൈംഗികബന്ധത്തിൽ വേദനയുണ്ടാകൂ. അതു വളരെക്കുറച്ചു പേരിലേ കാണപ്പെടാറുള്ളൂ. ഇങ്ങനെയുള്ളവർക്കു ശസ്ത്രക്രിയ വേണ്ടി വരും.
അതുപോലെ തന്നെ ലിംഗാഗ്രചർമ്മം പിന്നോട്ടു നീങ്ങാത്ത പുരുഷന്മാരിൽ ആദ്യ ലൈംഗികബന്ധത്തിൽ വേദനയുണ്ടാകാം. ലിംഗാഗ്രചർമ്മഛേദനമാണു പ്രതിവിധി.
11. ലൈംഗികതയുടെ ഇടങ്ങൽ
എങ്ങനെ ലൈംഗികതയിൽ ഇടപെടുന്നു എന്നതിന്റെ അത്ര തന്നെ പ്രധാനമാണ് എവിടെ ലൈംഗികതയ്ക്കായി തിരഞ്ഞെടുക്കുന്നു എന്നതും, കാരണം ഓരോ വ്യക്തികൾക്കും വൈകാരിക ഉണർവു സമ്മാനിക്കുന്ന ഇടങ്ങൾ വ്യത്യസ്തമായിരിക്കും. എല്ലായ്പ്പോഴും അതു കിടപ്പറ തന്നെ ആയിരിക്കണമെന്നില്ല. ഹണിമൂണിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ വേറിട്ട പശ്ചാത്തലങ്ങളിലെ ലൈംഗികത ദമ്പതികൾക്ക് ആസ്വാദ്യകരമായ പുത്തൻ അനുഭൂതികൾ പകരും.
12. നല്ല പൊസിഷനുകൾ
ഹണിമൂൺ ദിനങ്ങളിൽത്തന്നെ സംയോഗത്തിനായി വേറിട്ട പൊസിഷനുകൾ തിരഞ്ഞെടുക്കേണ്ട. പങ്കാളികൾക്കു കൂടുതൽ സൗകര്യപ്രദവും സുഖപ്രദവുമായ പൊസിഷനുകൾ തിരഞ്ഞെടുക്കാം. പ്രധാനമായും മൂന്നുപൊസിഷനുകൾ ഇക്കാലത്താവാം.
ഒന്ന് : പുരുഷൻ മുകളിലായുള്ള മുഷനറി പൊസിഷൻ. ഇതു ഭൂരിപക്ഷം പേരും തിരഞ്ഞെടുക്കുന്നതാണ്. യോനിയിലേക്കുള്ള ലിംഗത്തിന്റെ പ്രവേശനം പൂർണാക്കുന്നതിനും പരസ്പരമുള്ള ആസ്വാദ്യത കണ്ടു മനസിലാക്കുന്നതിനും ഈ പൊസിഷൻ
💬 Comments
View all comments