Chapter Title : ഹണിമൂൺ 30 കാര്യങ്ങൾ
മാനസിക പ്രശ്നങ്ങൾ വഴിയുണ്ടാകുന്ന ലൈംഗികതകരാറുകളായിരിക്കും സ്ത്രീയിൽ കാണപ്പെടുക.
ലൈംഗിക താത്പര്യക്കുറവ് : ഉദ്ധാരണം സംഭവിച്ചതിനു ശേഷമേ പുരുഷനുലൈംഗികബന്ധത്തിലേർപ്പെടാൻ കഴിയൂ. എന്നാൽ സ്ത്രീയിൽ ലൈംഗിക ഉണർവു സംഭവിക്കാതെയും ലൈംഗികബന്ധം സാധ്യമാകും. എന്നാൽ ഇതിൽ രതിമൂർഛ ഉണ്ടാകണമെന്നില്ല. മാനസികകാരണങ്ങളോ ഹോർമോൺ വ്യതിയാനങ്ങളോ ലൈംഗികതയോടുള്ള ഭയമോ അബദ്ധധാരണകളോ ആയിരിക്കാം ഇതിനു പിന്നിൽ. കൗൺസിലിങ്, സെക്സ് തെറപികൾ എന്നിവ വഴി പരിഹാരം കാണാം.
രതിമൂർഛ നേടാനാവാത്തത് : 60 ശതമാനം സ്ത്രീകൾക്കും എല്ലാം സംയോഗങ്ങളിലും എല്ലായ്പ്പോഴും രതിമൂർഛ സംഭവിച്ചു കൊള്ളണമെന്നില്ല. ഇവരിൽ രതിമൂർഛ നേടാനായി ഭഗശിശ്നികയിൽ പങ്കാളി നേരിട്ടു നടത്തുന്ന ഉദ്ദീപനമോ മറ്റോ വേണ്ടി വരാം.
വജൈനിസ്മിസ് : വിവാഹത്തിന്റെ ആദ്യനാളുകളിൽ പൊതുവെ സ്ത്രീകളിൽ കാണപ്പെടുന്നതാണിത്. യോനിയിലെ മസിലുകൾ ചുരുങ്ങിയിരിക്കുന്നതു മൂലം ലിംഗപ്രവേശം അസാധ്യമാകുന്നു. സെക്സിനോടുള്ള ഭയമോ വിരക്തിയോ മൂലമായിരിക്കും സാധാരണ വജൈനിസ്മസ് ഉണ്ടാകുന്നത്. ലിംഗപ്രവേശം നടക്കുമ്പോഴോ കന്യാചർമ്മം പൊട്ടുമ്പോഴോ ഉണ്ടാകുന്ന വേദനയെ ഓർത്തു ലൈംഗികതയോടു ഭയം ഉണ്ടാകാം. ലൈംഗികതയുമായി ബന്ധപ്പെട്ടു മുമ്പുണ്ടായ ദുരനുഭവങ്ങളും വജൈനിസ്മിസിനു കാരണമാകാം. പങ്കാളികൾ തമ്മിലുള്ള സ്നേഹപൂർവമായ ഇടപെടലുകൾ വഴി വജൈനിസ്മസ് ഒരു പരിധി വരെ മാറ്റിയെടുക്കാനാകും.
25. മാസമുറ സമയത്ത്
മാസമുറസമയത്തെ ലൈംഗികബന്ധം പൊതുവെ ആരോഗ്യകരമല്ല. ഇത് അണുബാധയുണ്ടാകുന്നതിനു കാരണമാകാം.
26. ഗർഭനിരോധന മാർഗങ്ങൾ
ഗർഭനിരോധനത്തിനായി നിരവധി മാർഗങ്ങൾ നിലവിലുണ്ട്. ഓരോ ഗർഭനിരോധന മാർഗങ്ങൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഗർഭനിരോധന ഉറകളുടെ ഉപയോഗം പുരുഷലിംഗത്തിലെ സ്പർശന സുഖത്തെ ഇല്ലാതാക്കും എന്നതിനാൽ ഹണിമൂൺ നാളുകളിൽ ഉറ ഉപയോഗിക്കാതെ സുരക്ഷിത കാലഘട്ടം നോക്കിയോ മറ്റു ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചോ ലൈംഗികബന്ധം ആകാം. ചിലരിൽ ഉറയുടെ ഉപയോഗം അലർജിയുണ്ടാക്കാം. ഭൂരിപക്ഷം പേരിലും ഉറ ഫലപ്രദവും സുരക്ഷിതവുമായ ഗർഭനിരോധനമാർഗമാണ്.
ഉദ്ധരിച്ച ലിംഗത്തിലേക്കു ഉറ ചുരുക്കിപ്പിടിച്ചു കൊണ്ട് ഇടാം. ഉദ്ധാരണം നഷ്ടപ്പെട്ട ശേഷം നീക്കം ചെയ്യാം. ഉറയുടെ അഗ്രഭാഗം അൽപം പുറത്തേക്കു നിൽക്കും വിധം വേണം ഉറ ധരിക്കാൻ.
ഗർഭനിരോധന ഗുളികകൾ പ്രവർത്തിക്കുന്നത് ശരീരത്തിലെ ഹോർമോൺ വ്യവസ്ഥയിൽ മാറ്റമുണ്ടാക്കിക്കൊണ്ടാണ്. ഗർഭനിരോധനഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്നതിനു മുമ്പു ഡോക്ടറെകണ്ട് ആരോഗ്യസ്ഥിതി പരിശോധിപ്പിക്കണം.
രക്തം കട്ട പിടിക്കുന്ന രോഗങ്ങളുള്ള സ്ത്രീകൾ ഗർഭനിരോധന ഗുളികകൾ കഴിക്കരുത്. കരൾ രോഗങ്ങളുള്ളവർ, ഹൃദ്രോഗമുള്ളവർ, ഗർഭിണിയായോ എന്നു സംശയമുള്ളവർ, തലവേദന, വിഷാദം, ആസ്മ തുടങ്ങിയ രോഗമുള്ളവർ എന്നിവർ ഗർഭനിരോധന ഗുളികകൾ പരമാവധി ഒഴിവാക്കണം.
27. ലൈംഗിക ശുചിത്വം
ലൈംഗികബന്ധത്തിലേർപ്പെടുന്നതിനു മുമ്പും ശേഷവും സ്ത്രീയും പുരുഷനും ലൈംഗികാവയവങ്ങൾ ശുചിയാക്കണം. സ്ത്രീയ്ക്കു യോനിയിൽ അണുബാധയുണ്ടായാൽ ഭാര്യയും ഭർത്താവും വൈദ്യസഹായം തേടുകയും മരുന്നുപയോഗിക്കുകയും
💬 Comments
View all comments