Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
ധൈര്യമോ കിളവ നിനക്ക്........
ഞാൻ പറയുന്നത് വരെ ഇവർക്ക് പച്ചവെള്ളം കൊടുത്തു പോകരുത് "
അവിടെ കാവൽ നിൽക്കുന്ന പടയാളികളോടായി ഖലീൽ പറഞ്ഞു..
"നിനക്കിനി അധികം നാളുകളില്ല ഖലീൽ.. അവൾ വരും.. ഹന്നാഹ് എന്റെ മകൾ.. അവളെ നേരിടാൻ നീയോ നിന്റെ ആളുകളോ മതിയായെന്ന് വരില്ല.. ഞാൻ കാണിച്ച ദയ അവൾ നിന്നോട് കാണിക്കില്ല.. അരിഞ്ഞു വീഴ്ത്തും നിന്നെ അവൾ "
ആ മുഖത്ത് പുഞ്ചിരി മാറി ദേഷ്യം തളംകെട്ടി നിന്നു..
"ഹന്നാഹ്..അവളെ തന്നെയാണ് എനിക്കാവിശ്യവും..നിനക്ക് തോന്നുന്നിണ്ടോ കിളവ അവൾക്കു എനിക്കെതിരെ ഒരു ചെറു വിരൽ അനക്കാൻ പറ്റുമെന്ന്.. ഞാൻ അല്ലാതെ വേറെ ആർക്കും അവളുടെ ശക്തി തിരികെ കൊടുക്കാൻ പറ്റില്ല..തിരികെ കിട്ടിയാൽ കൂടി അത് മതിയാവില്ല അവൾക് എന്നെ തോല്പിക്കാൻ .. അവൾ വരട്ടെ... ഹഹ ഹഹ..
അവൾ വരട്ടെ..... ഹഹഹ ഹഹഹഹ "
ഇത്രയും പറഞ്ഞു ഖലീൽ നടന്നകന്നു..വൃദ്ധൻ വീണ്ടും ആ ചെറു പുഞ്ചിരിയോടെ കിടപ്പ് തുടർന്നു..
പക്ഷെ ആ വൃദ്ധയുടെ മുഖത്ത് ഭയം ആയിരുന്നു.. തന്റെ മകൾക്ക് വല്ലതും പറ്റുമോന്നുള്ള ഭയം..
"അവൾ ഒറ്റയ്ക്കല്ല.. അവളുടെ ശക്തി എവിടെയും പോയിട്ടും ഇല്ല..ഇരുപത് വർഷം.. ഇരുപത് വർഷം മാത്രമേ ആ ശക്തിക്ക് ഒളിഞ്ഞു നില്കാൻ പറ്റുള്ളൂ.. അവൾ വരും എന്റെ മോൾ വരും.. അവനും.. ഭാവിയിൽ ഇവിടം ഭരിക്കേണ്ടവൻ..അവനെ തടയാൻ ഈ ഭൂമിയിൽ തന്നെ ആർക്കും പറ്റില്ല.. അവന്റെ ശക്തി എത്രയെന്നു പോലും അളക്കാൻ പറ്റില്ല.."
വൃദ്ധ കേൾക്കേ ഇത്രയും മാത്രം പറഞ്ഞു കൊണ്ടു അയാൾ നിദ്രയിലേക്ക് പോയി..
തടങ്കലിൽ ആയതിനു ശേഷം ഇടയ്ക്കിടെ വൃദ്ധൻ ഇത് പറയാറുള്ളത് കൊണ്ടു വൃദ്ധയ്ക്കും വല്യ ഭവ വത്യാസം ഉണ്ടായില്ല... അവരും നിദ്രയിലേക്ക് സാവദാനം വീണു പോയി...
.
.
.
"സിദ്ധു ഡാ എഴുന്നേല്‌ക്ക് "
ജിത്തൂന്റെ വിളി കെട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്..
"നീ ഇതെപ്പോ വന്നെടാ കോപ്പേ.."
ഞാൻ എഴുന്നേറ്റിരുന്ന കണ്ണ് തിരുമ്മി ചോദിച്ചു...
"അതൊക്കെ വന്നു...ഗുഡ് ന്യൂസ് ആൻഡ് ബാഡ് ന്യൂസ്.. നിനക്ക് ഏതാ അറിയണ്ടേ ആദ്യം "
"ഓഹോ...ഗുഡ് ന്യൂസ് തന്നെ ആയിക്കോട്ടെ
💬 Comments
View all comments