Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
ഞാൻ തന്നെ കണ്ടു പിടിക്കും എന്താ ഇതിന്റെ ഒക്കെ പിന്നിലെന്ന്..
ഓരോന്ന് ആലോചിച്ചു സിദ്ധു മെല്ലെ ഉറക്കത്തിലേക്ക് വീണു..
.
.
.
.
.
.
.
.
.
.
മറ്റൊരിടത്ത്
തടങ്കൽ കമ്പിയിൽ ആഞ്ഞടിച്ചിണ്ടായ ശബ്ദം കെട്ടാണ് ആ വൃദ്ധനും വൃദ്ധയും ഉണർന്നത്.. കൂടെ ഒരാളുടെ അലർച്ചയും..രാജാവിനെ പോലെ വേഷം ധരിച് നല്ല പൊക്കവും ഭീമകരമായ രൂപവുമുള്ള ഒരാൾ.. കയ്യിൽ മഴു പോലെ ഒരു ആയുധം..അത് തിളങ്ങി നില്കുന്നു.. കൂടെ നാലു പടയാളി വേഷം ധരിച്ചവരും.
ശബ്ദം കേട്ടിട്ടും അത് കാര്യമാക്കാതെ വൃദ്ധൻ അങ്ങനെ കിടന്നു..
"എത്ര നാൾ നീ ഇങ്ങനെ കിടക്കും കിളവ.. നരകിച്ചു ചാവാൻ ആണ് നിന്റെ വിധി..സമയം ഉണ്ട് ഇനിയും രക്ഷപ്പെടാൻ..പറ എവിടെയാ ആ മോതിരം എന്ന്..കൊല്ലാതെ വിടാം ഞാൻ.. മരണം വരെ എന്നെ സേവിച്ചു കഴിയാം നിനക്ക് "
"ഹഹ ഹഹഹ ഹഹഹ " അട്ടഹസിച്ചുള്ള ഒരു ചിരി ആയിരുന്നു അതിന് വൃദ്ധന്റെ മറുപടി..ആ ചിരി അവിടം മുഴുവൻ മുഴങ്ങി നിന്നു.ആ ശബ്ദത്തിന്റെ ഗാംഭീര്യദക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലായിരുന്നു..
"നിനക്കിനിയും മതിയായിട്ടില്ല അല്ലെ..നിന്റെ മക്കളെ നിന്റെ മുന്നിലിട്ട് തന്നെ ഇഞ്ചിഞ്ചായി കൊല്ലും ഞാൻ..അത് കണ്ടു നീറി നീറി നീ മരിക്കും എന്റെ മുന്നിൽ കിടന്ന്...നിനക്കറിയില്ല എന്നെ "
വൃദ്ധന്റെ ചിരി ഇഷ്ടപ്പെടാതെ അയാൾ തന്റെ ആയുധം എടുത്ത് ആഞ്ഞു നിലത്തു അടിച്ചു കൊണ്ട് പറഞ്ഞു..പടയാളികൾ ഒക്കെ പേടിച്ചു പിന്നോട്ട് മാറി നിന്നു..അയാൾ ദേഷ്യം കാരണം വിറക്കുകയായിരുന്നു..
"ഹഹ..എന്റെ മക്കളുടെ കാര്യം പറഞ്ഞാണോ നീ എന്നെ പേടിപ്പിക്കാൻ നോക്കുന്നത്..
💬 Comments
View all comments