0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 712

ബൈക്കിൽ നിന്നും ഇറങ്ങി എന്നോടും ജിത്തൂനോടും ആയിട്ട് പറഞ്ഞു..

പെട്ടന്നാണ് ബൈക്കിന്റെ ശബ്ദം കേട്ട് ഒരു ചെറിയ പെൺകുട്ടി ഓടി പുറത്തേക്ക് വന്നത്.. റഫീഖിനെ കണ്ടതും അവന്റെ അടുത്തേക്ക് വന്ന് അവനെ കെട്ടിപ്പിടിച്ചു ആ കുട്ടി..

"ഇതാരാ ഇക്കു..."

ആ കുട്ടി റഫീകിനോട് ചോദിച്ചു.. അവൻ നേരത്തെ പറഞ്ഞ അവന്റെ പെങ്ങൾ തന്നെ ആയിരുന്നു അത്..

"നമ്മൾ മോൾടെ ഇക്കാന്റെ പുതിയ ചെങ്ങായിമാർ ആണ്.. മോൾടെ പേരെന്താ.."

ജിത്തു ആയിരുന്നു ബൈക്കിൽ നിന്നിറങ്ങി ചോയ്ച്ചത്..

"റസിയ.."

"ആഹാ നല്ല പേരാണല്ലോ.. റസിയക്കുട്ടി എത്രയിലാ പഠിക്കുന്നെ.."

"ഞാനിപ്പോ രണ്ടിൽ ആയി.. നിങ്ങൾടെ പേരെന്താ.."

"ഞാൻ ജിത്തു ചേട്ടൻ.. ഇത് സിദ്ധു ചേട്ടൻ..അപ്പൊ ശെരി ട്ടൊ നമുക്ക് പിന്നെ നന്നായി പരിചയപ്പെടാവേ.. ഇപ്പൊ കുറച്ചു ധൃതിയുണ്ട്.."

"നിങ്ങൾ പോകുവാണോ.. ആദ്യായി വരുന്നതല്ലേ.. ചായ കുടിച്ചിട്ട് പോവാം.."

നമ്മൾ പോവാൻ പോകുവാണെന്നറിഞ്ഞ റഫീഖ് പെട്ടന്ന് പറഞ്ഞു..

"പോയിട്ട് ചെറിയ ജോലി ഉണ്ടെടാ.. ഇനിയും വരാലോ.. ഇതാ പിടിക്ക് നിന്റെ പാർസൽ എടുക്കാൻ മറന്നു നീ.."

ഞാൻ വാങ്ങിയ പാർസൽ അവന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു..

റഫീഖ് ആണെങ്കി ഇതെപ്പോ എന്നുള്ള ഭാവത്തിൽ എന്നെ നോക്കി നിക്കുന്നുണ്ട്.. പാർസൽ എന്ന് കേട്ടപ്പോഴേ റസിയക്കുട്ടീടെ കണ്ണിൽ തിളക്കം കുറചൂടി കൂടി...

പിന്നെ അവിടെ അതിക സമയം നിക്കാൻ നിന്നില്ല നമ്മൾ.. തിരിച്ചു പോവുന്ന നമ്മളെ കണ്ണും മിഴിച്ചു റഫീഖ് നോക്കുന്നത് മിററിൽ കൂടി കണ്ടു ഞാൻ..

"ഞാൻ ആലോചിക്കുന്നത് തന്നെയാണോ നിന്റെ മനസിലും.."

റഫീഖിന്റെ വീട് കഴിഞ്ഞ് കുറച്ചു മുന്നോട്ട് എത്തിയപ്പോ ഞാൻ ജിത്തൂനോട്

💬 Comments

View all comments