0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

മാഡം എന്നോ മാത്രമേ വിളിക്കാൻ പാടുള്ളൂ എന്നല്ലേ നിയമം?"

പോലീസുകാരൻ പുച്ഛത്തോടെ "ഓ. അപ്പൊൾ 'സാർ' ഞങ്ങളെ നിയമം പഠിപ്പിക്കാൻ, അവിടെ ദൂരെ ഒതുക്കി നിറുത്തി നിയമം പഠിക്കുകയായിരുന്നോ? ഒരു കാര്യം ചെയ്യ് സാറിൻ്റെ ലൈസൻസും, ബുക്കും, ഇസ്നുറൻസും എല്ലാം എടുത്തിട്ട് ഇറങ്ങ്. നിന്നെ ഒന്ന് നന്നായിട്ട് നിയമം പഠിപ്പിച്ചിട്ടേ ഇന്ന് വിടുന്നുള്ളൂ".

ജോ പുഞ്ചിരിച്ച് കൊണ്ട് തന്നെ മൊബൈലിലെ പരിവാഹൻ ആപ്പ് തുറന്ന് RC ബുക്കും, ലൈസൻസും എടുത്ത് കാണിച്ചു.

അയാള് ചിരിച്ച് കൊണ്ട് "ഇത് മതിയാവില്ലല്ലോ സർ. ഹാർഡ് കോപ്പി കയ്യിൽ ഇല്ലെങ്കിൽ നീയും നിൻ്റെ പെണ്ണും ഈ രാത്രി നന്നായിട്ട് മഞ്ഞ് കൊള്ളും".

ജോ:"അയ്യോ, അതും തെറ്റാണല്ലോ സാർ. ഈ ഒഫീഷ്യൽ ആപ്പിൽ ഉള്ള രേഖകൾ ഒറിജിനൽ രേഖ പോലെ തന്നെ കണക്കാക്കണം എന്നുള്ളത് നിയമം ആണ് സാർ".

അയാൾക്ക് ക്ഷമ നശിച്ച് കാറിൻ്റെ വാതിലിൽ രണ്ട് മൂന്ന് പ്രാവശ്യം പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു "നീ ഇങ്ങോട്ട് ഇറങ്ങെടാ നായിൻ്റെ മോനെ. നിന്നെ ഞാൻ ഈ വിരാജപേട്ടിലെ നിയമങ്ങൾ പഠിപ്പിച്ച് തരാമെടാ".

ജോ തിരിഞ്ഞ് ഹന്നയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു "ഞാൻ ഒന്ന് പോയി ഈ സാറിൻ്റെ നിയമ ക്ലാസ് കേട്ടിട്ട് വരാം. ഒരു അഞ്ച് മിനിറ്റ്". ഹന്നയും അവനെ നോക്കി പുഞ്ചിരിച്ചു.

ആ കോൺസ്റ്റബിൾ ജോവിനെയും കൊണ്ട് പോലീസ് ജീപ്പിൻ്റെ അടുത്തേക്ക് ചെന്ന് മുൻപിൽ ഇരിക്കുന്ന പൊലീസിൻ്റെ അടുത്തേക്ക് ചെന്നു. ജോവിന് അയാളുടെ യൂണിഫോമിൽ നിന്ന് അയാളൊരു ASI ആണെന്ന് മനസ്സിലായി. അയാളുടെ ബാഡ്ജിൽ ലിങ്കപ്പണ്ണ എന്ന പേരും

💬 Comments

View all comments