Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 2 [സാദിഖ് അലി]
ബ്രാഞ്ച് നിർബദ്ധമായും പങ്കുകൊള്ളണമെന്ന് നിർദ്ദേശവും കൊടുത്തു..
ഞാനവിടുന്ന് മടങ്ങി..
പാർട്ടി ഓഫീസിലെത്തി..
അവിടെ കൂടിയിട്ടുള്ള കുറച്ചധികം സഖാക്കളോടായി.. ഞാൻ..സമരത്തെ കുറിച്ചും പാർട്ടി ഇടപെടേണ്ടതിന്റെ കാര്യകാരണങ്ങളുമെല്ലാം വിശദീകരിച്ചുകൊണ്ടിരിക്കുമ്പോൾ..
"സഖാവെ,"..!
" ആ.. "
"താഴെ മേലടത്തെ അബൂബക്കർ ഹാജിയുടെ മകൾ സാജിത വന്ന് കാണണമെന്ന് പറയുന്നു.."
"ഇവിടെ യോഗമാണെന്ന് സഖാവ് കണ്ടില്ലെ"
"ആ.."
"എന്നാ അത് പോയ് പറ.. ഇപ്പൊ പറ്റില്ലെന്ന്"
"ഓഹ്..ശരി സഖാവെ"
കുറെ കഴിഞ്ഞ് യോഗം അവസാനിച്ചു.. ഞാൻ ഓഫീസിൽ നിന്ന് താഴെയിറങ്ങുമ്പോൾ.. അപ്പുറത്തെ കടയിലെ ചേട്ടൻ എന്നെ വിളിച്ച് ഒരു ലെറ്റെർ തന്നു..
"ഇത് സാജിത മോൾ തന്നതാ നിനക്ക് തരാൻ"..
ഇതെന്താ ലെറ്റെർ പരിപാടി.. ഞാൻ ചിന്തിച്ചുകൊണ്ട് തുറക്കാൻ തുടങ്ങുമ്പൊ ഫോൺ ബെല്ലടിച്ചു..
ഞാൻ കത്ത് മടക്കി പോക്കറ്റിലിട്ടു.. ഫോണെടുത്തു..
" ആ.. പറ.."
"അൻവറെ.. വല്ലിപ്പാക്ക് ഒരു നെഞ്ച് വേദന ഹോസ്പിറ്റലിലാണു.."
"ഏത് ഹോസ്പിറ്റലിൽ"?
" സിറ്റി ഹോസ്പിറ്റൽ"..
"ഞാൻ ദേ എത്തി.."
ഞാനോടിപിടഞ്ഞ് ഹോസ്പിറ്റലിൽ എത്തി.. വാപ്പയും മൂത്തപ്പയുമൊക്കെ അവിടുണ്ടായിരുന്നു.. ഞാൻ ചെന്ന് അന്വോഷിച്ചു.. ഡോക്ടറോടും സംസാരിച്ചു.. ഇപ്പൊ കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞു.. വല്ലിപ്പടെ അടുത്തേക്കിപ്പൊ ആരെയും കടത്തുന്നുണ്ടായിരുന്നില്ല.. കുറെ കഴിഞ്ഞ് ഡോക്ടർ പുറത്ത് വന്നു..
"ആരാ അൻവർ"??
" ഞാനാ.."!!
"ഉള്ളിലേക്ക് പൊക്കോളു.. കാണണമെന്ന് ഭയങ്കര വാശി.."
ഞാൻ ഉള്ളിലേക്ക് കടന്നു.. വല്ലിപ്പാടെ അടുത്തിരുന്നു.. വലതു കയ്യിൽ ചേർത്ത് പിടിച്ചു.. ഓക്സിജൻ മാസ്ക് വെചിട്ടുണ്ടായിരുന്നു.. വല്ലിപ്പ എന്നെ നോക്കി ഒന്ന് തലചെരിച്ചു നിറഞ്ഞു നിന്ന കണ്ണിൽ നിന്ന് പൊട്ടിയൊലിച്ച കണ്ണീർ തുടച്ചുകൊണ്ട് ഞാൻ..
"ഹെയ്.. എന്താണെന്റെ കുഞുമൊയ്തീൻ സാഹിബെ.. കൊച്ചു
💬 Comments
View all comments