Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 [സാദിഖ് അലി]
പരിഭ്രമം ആ മുഖഭാവത്തിൽ ഞാൻ മനസിലാക്കി.. ഞാൻ നടന്നടുത്തു.. എതിർ വശത്ത് സംസാരിച്ചിരുന്ന വ്യക്തിയെ കാണാവുന്ന രീതിയിൽ ഞാൻ എത്തിയപ്പോഴെക്കും അവർപിരിഞ്ഞിരുന്നു.. അതൊരു സ്ത്രീകഥാപാത്രമാണെന്ന് ഞാൻ കണ്ടു..മുഖം വ്യ്ക്തമായില്ല.
സാജിത തിരിഞ്ഞ് പെട്ടന്ന് എന്നെ കണ്ട് ചിരിച്ചു എന്റെ അടുത്തേക്ക് വന്നു..
"ആ ഇക്ക.. എങ്ങെനെയുണ്ടിപ്പൊ"?
"കുഴപ്പമൊന്നുല്ല്യാ"..
ഞങ്ങൾ കുറച്ച് നടന്നു..
'" ആരായിരുന്നു കൂടെ സംസാരിച്ചിരുന്നത്" ഞാൻ ചോദിച്ചു..
"എപ്പൊ"?..
" അല്ല.. ഇപ്പൊ.. ഞാൻ വരുമ്പൊ സാജിത ടീച്ചർ ആരൊടൊ സംസാരിച്ചുകൊണ്ട് നിക്കാരുന്നു... അതാരാണെന്ന്.."!
"ഒഹ്.. അത് കാവ്യ.."
"പിന്നെ, ഇതെന്താ... ഒരു ടീച്ചർ വിളിയൊക്കെ"?
" അത് ഒന്നൂല്ല്യാ.."
പിന്നെ, ഈ കാവ്യ ന്ന് പറഞ്ഞത്? ദേവസ്സ്യേട്ടന്റെ മോളാണൊ?
"ആ.. അതെ"!.. എന്തെ?..
" ഹേയ്.. ഒന്നൂല്ല്യാ.. എന്താ നിങ്ങളു സംസാരിച്ചത്"?
"ആ.. ഞാനത് പറയാനാ കാണണമെന്ന് പറഞ്ഞത്"!..
" ഒഹ്... എന്താണു.."?
"ആരൊ കൊല്ലുമെന്ന് ഭീഷണി പെടുത്തുന്നെന്ന്"?..
"അത് ഞാനറിഞ്ഞിരുന്നു.. സിഐ ദിനേഷ് എന്റെ സുഹൃത്താണു.. " അയ്യാളാണത് അന്വോഷിക്കുന്നത്.."
"ഉം." അവളൊന്ന് മൂളി.. എന്നിട്ട്..
"എനിക്ക് പെട്ടന്ന് പോണമായിരുന്നു.. ഞാൻ പൊക്കോട്ടെ...". അവൾ ചോദിച്ചു..
" ആ.. കുഴപ്പല്ല്യാ പൊക്കൊളു.. ഞാൻ കുറച്ച് നേരം കൂടെ ഇവിടെയുണ്ടാകും.. എന്നിട്ടെ പോകൂ.." ഞാൻ പറഞ്ഞു..
എന്റെ മുഖത്ത് എന്തൊ പറയാനുണ്ടെന്നും അത് പറയാൻ ബുദ്ധിമുട്ടുന്നെന്നും അവൾ മനസിലാക്കി. ഇന്ന് വരെയില്ലാത്ത ഒരു പരിഭ്രമവും ചമ്മലും എന്റെ മുഖത്ത് നിന്ന് അവൾ കൃത്യമായി വായിച്ചെടുത്തു..
തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവൾ പെട്ടന്ന് നിന്ന് എന്നോട്..
"ആ പിന്നെ, മറ്റൊരു കാര്യം പറയാൻ മറന്നു.."..
💬 Comments
View all comments