Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 [സാദിഖ് അലി]
ശ്രദ്ധിക്കാതെ ആ കാർ ഞങ്ങളുടെ മുന്നിലൂടെ ചീറിപാഞ്ഞ് പോയി..
" ആ. പോ.. മൈരു.. വല്ലോടൊത്തും കെട്ടിമറിഞ്ഞ് വീഴുമ്പൊ പഠിച്ചൊളും..."
എന്ന് പറഞ്ഞ് ഞാൻ ബൈക്കിൽ കയറി..
വിനോദ് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന നേരം കൊണ്ട് ഞാനൊരു സിഗ് കത്തിച്ച് വലി തുടങ്ങി..
പെട്ടന്ന് ഒരു മിന്നായം പോലെ ആ ഷോളിന്റെ കളർ എന്റെ ഉള്ളിലേക്ക് വന്നു...ഒപ്പം കാവ്യയുടെ വധഭീഷണിയും....
ഒരു അഞ്ച് സെക്കന്റ് ഞാൻ മനസിലൊന്ന് റീവൈൻഡ് ചെയ്തു...
പെട്ടന്ന്,
"വിനോദെ.... പണിയാടാാ.. വണ്ടി.. നേരത്തെ പോയാ ആ കാറിന്റെ പിന്നാലെ വിട്രാാാ.. " ഞാൻ അലറി..
അവൻ ഒന്നും മനസിലാവാതെ.. വണ്ടിയെടുത്തു..
ഓടികൊണ്ടിരിക്കുമ്പൊ അവൻ ചോദിച്ചു..
"ടാ.. എന്താടാാ.. "..
" നീയാ വണ്ടിയെ ഓവെർടേക്ക് ചെയ്ത് നിർത്തിക്ക്.."!! ഞാൻ പറഞ്ഞു..
ഒരു നാനൂറ് മീറ്റർ മുമ്പിൽ പോകുകയായിരുന്ന ആ സ്കോർപിയൊ കാറിനെ വിനോദ് സ്പീഡിൽ പിന്തുടർന്ന് അതിനെ മറികടക്കാൻ ശ്രമിച്ചു.. ആ സ്കോർപിയൊ ഒന്ന് വെട്ടിച്ച് ഞങളുടെ കൺട്രോൾ കളഞ്ഞു..
"ആ.. പൊലയാടിമോനെ.. ഞാനിന്ന്.."
അങ്ങനെ പറഞ്ഞ് വിനോദ്... കത്തിച്ച് പിടിച്ചു... മറികടക്കുമ്പൊ ഞാനാ ഡ്രൈവറുടെമുഖത്തേക്കൊന്ന് നോക്കി..
'ഒരു പരിച്ചയവും ഇല്ലാത്ത മുഖം..'. ഞാൻ ഓർത്തുകൊണ്ട്...
അയ്യാളോട് നിർത്താൻ ആവശ്യപെട്ടു... രണ്ട് മൂന്ന് വട്ടം പറഞ്ഞിട്ടും അയാൾ നിർത്താതായപ്പൊ.. കയ്യിലുണ്ടായ മദ്യകുപ്പി അയ്യാളുടെ മുഖത്തെക്കെറിഞ്ഞു.. അത് തലയിലടിച്ച് പൊട്ടി.. വണ്ടിയുടെ നിയന്ത്രണം തെറ്റി.. വഴിയിൽ സൈഡാക്കി..
ഞാൻ ഇറങ്ങി ചെന്ന് അയാളെ പിടിച്ചിറക്കി.. ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു..
"നിർത്താൻ പറഞ്ഞാ നിർത്തില്ലാല്ലെ..പൊലയാടിമൊനെ.."
"വിനോദെ... "... എന്ന് വിളിച്ച്
അയാളെ അവന്റെയടുത്തെക്ക് വിട്ടു.. ഞാൻ
💬 Comments
View all comments