Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 [സാദിഖ് അലി]
പറഞ്ഞ് ഷമീന അലീനാനേം കൊണ്ട് പുറത്തേക്ക് പോയി..
ഞാൻ ഡ്രെസ്സ് മാറി പുറത്തേക്കും..
ഞാൻ വണ്ടിയെടുത്തിറങ്ങി..
"ആ മൈരനെ കണ്ടിട്ട് കുറെയായല്ലൊ.." ഞാൻ വിനോദിനെ കുറിച്ച് ചിന്തിച്ചു..
'അല്ലെങ്കിൽ ഇരുപത്തിനാലുമണിക്കൂറും കൂടെയിണ്ടാകും.. ഇപ്പൊ എവിടെ പോയി കിടക്കണാവൊ നാറി..". ഞാൻ പിറുപിറുത്തു കൊണ്ട് പാർട്ടിയോഫീസിലെത്തി.. വണ്ടി നിർത്തിയിറങ്ങി.. മുകളിലേക്ക്..
"ആ അൻവറെ...ഒന്ന് നിന്നെ"!! തൊട്ട കടയിലെ കടക്കാരൻ..
" ആ.. എന്തെ ഔസേപ്പേട്ടാ.."
"ഇന്നാ.. ഇത് ആ മേലെടത്തെ കുട്ടി തന്നതാ നിനക്ക് തരാൻ.. രണ്ട് ദിവസായി.. നിന്നെ ഇപ്പഴല്ലെ കണ്ടത്.."?
ഞാൻ ആ കത്ത് വാങ്ങി തുറന്ന് വായിച്ചുകൊണ്ട് മുകളിലേക്ക് കയറി.. പാർട്ടി ഓഫീസിൽ ചെന്നിരുന്നു.. വായിക്കാൻ തുടങ്ങി..
അതിൽ....
" ഇക്കാ.., സാജിതയാണു.
ഇക്ക ഹോസ്പിറ്റലിൽ ആയപ്പൊ ഞാൻ കാണാൻ വന്നിരുന്നു.. ഇക്ക മയക്കത്തിലായിരുന്നു. ഇപ്പൊ എങ്ങെനെയുണ്ട്...കുഴപ്പമില്ലെന്ന് കരുതുന്നു.
ഞാനന്ന് തന്നത് കണ്ടുകാണുമെന്ന് കരുതുന്നു.. വിരോധമില്ലെങ്കിൽ ഒന്ന് കാണണമെന്നുണ്ട്. വരുമെന്ന് പ്രതീക്ഷിക്കുന്നു.
വായിച്ച് കഴിഞ്ഞ് ഞാൻ രണ്ട് മിനിറ്റ് ആലോച്ചിച്ചങ്ങനെയിരുന്നു..
"ഒന്നു കാണാം.." ഞാൻ മനസിലോർത്തു..
കുറെ കഴിഞ്ഞ്.,
ഫോണിൽ അഞ്ചു വിളിച്ചു..
"ആ. അഞ്ചു.. പറയ് മുത്തെ"!!
" എന്തായ് ടാ ഇറങ്ങി തുടങ്ങിയൊ"?
"ആം.. പിന്നെ എത്രയെന്ന് വെച്ചാ മൈരു ഇരുന്നൈരിപ്പിരിക്കണെ... ഞാനങ്ങോട്ട് വരാം.. കുറച്ച് കഴിഞ്ഞ്.."
"ആ.. ശരീടാ.."
ഞാൻ പിന്നേം എന്തൊക്കെയൊ ആലോച്ചിരിന്നു....
'മേലേടത്ത് തറാവാട്ടിലേക്ക് ഒന്നു പോണം... അവർക്കെന്താ എന്നോടിത്ര പകയെന്ന് അറിയണം..' എന്നെ കൊന്നുകളയാൻ വരെ തീരുമാനിക്കാൻ മാത്രം എന്താണുള്ളതെന്നറിയണം..'
ഞാൻ ആലോച്ചിച്ചു...
കുറച്ച് കഴിഞ്ഞ് അഞ്ചുവിന്റെ വീട്ടിലേക്ക്..
ഞാനവളുടെ വീട്ടിലെത്തി...
ഞാൻ ചെന്ന് സോഫയിലിരുന്നു..
💬 Comments
View all comments