Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]
അപ്പൊഴെക്കും ചുരുണ്ട്കൂടി വിനോദും വന്ന് വണ്ടീകേറി..
" ആശുപത്റീലിക്ക് വിട്..."!! മൂക്ക് പൊത്തിപിടിച്ച് സംസാരിക്കുന പോലെയുള്ള ശബ്ദത്തിൽ വിനോദ് എന്നോട്..
"ഒഹ്.. ഒരുത്തനു ശബ്ദം, മാറീട്ടാണെങ്കിലും പുറത്ത് വരുന്നുണ്ട്. ഇവിടെയതുമില്ല...". ഞാൻ ഷാനവാസിനെ നോക്കികൊണ്ട് പറഞ്ഞു..
വണ്ടി ആശുപത്രിയിലെത്തി... രണ്ടണ്ണന്മാരേം അവിടെ അഡ്മിറ്റാക്കി.. ഞാൻ സാജിതാനേ വീട്ടിലാക്കാൻ പോന്നു..
പോരും വഴിഞാൻ സാജിതാട്..
" ഇന്ന് അവധി ദിവസമായിട്ട് ക്ലാസ് ഉണ്ടായിരുന്നൊ"?..
"ഉം.. സ്പെഷ്യൽ ക്ലാസ്സ് വെച്ചിരുന്നു..."
"എന്താ ശരിക്ക് ഉണ്ടായത്.."?.
" ക്ലാസ് എടുത്തുകൊണ്ടിരുന്നപ്പോ ഇയ്യാൾ കയറിവന്നു... എന്റെ കയ്യിൽ കയറി പിടിച്ച് വലിക്കാൻ നോക്കിയപ്പൊ കുട്ടികളിടപെട്ടു.. അയാളൊന്ന് പുറത്തേക്കായപ്പൊ ഞാൻ വാതിലടച്ചു... അയാൾ പിന്നേം എന്തൊക്കെയൊ ചെയ്യുന്നുണ്ടായിരുന്നു.."
"ഉം.. തനിക്ക് കുഴപ്പമൊന്നുമില്ലല്ലൊ.."!!..
ഇല്ലെന്ന് തലയാട്ടിയവൾ..
അങ്ങനെ സംസാരിച്ചിരുന്നപ്പൊഴെക്കും അവളുടെ വീടെത്തി..
" വൈകീട്ട് വിളിക്കൊ"?.. ഞാൻ അവളോട് ചോദിച്ചു..
"ഉം" അവളൊന്ന് മുളി..
"എന്നാ ശരി ഇറങ്ങിക്കൊ..".
" ഇക്ക ഇറങ്ങുന്നില്ലെ"!?..
"ഇല്ല.. "
"വാാ ഇക്കാ ഒന്ന് കേറീട്ട് പോ.."
അബൂബക്കർ ഹാജിയും വന്ന്, ഇറങീട്ട് പോവാമെന്ന് പറഞ്ഞു.. ഞാൻ ഇറങ്ങി..
അകത്ത് കയറി..
ഉണ്ടായതെല്ലാം സാജിത വളരെ ചുരുക്കി ഹാജിയോട് പറഞ്ഞു..
എന്റെ ഷർട്ടിലും മുണ്ടിലും മണ്ണ് പറ്റിയത് കണ്ട് ഹാജി..
"ഷാനവാസ്.."?
'ആ അവടെ ചാകാറായി കിടപ്പുണ്ട്..'. ഞാൻ മനസിൽ പറഞ്ഞു..
" ഷാനവാാസ് ഇക്ക ഹോസ്പിറ്റലിൽ അഡ്മിറ്റാണു.. വിനോദേട്ടനും..". സജിത
പറഞ്ഞു..
ശേഷം ഞാനിറങ്ങി..
അബൂബക്കർ ഹാജിയും എന്നോടൊപ്പം ഹോസ്പിറ്റലിലേക്ക് വന്നു..
ഹാജിയുടെ മറ്റ് ആണ്മക്കളും അങ്ങോട്ട് വന്നു..
വിനോദിനു വല്ല്യ കാര്യായിട്ട് ഒന്നും പറ്റിയിട്ടില്ല മൂക്കിന്റെ പാലം
💬 Comments
View all comments