Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]
ദിവസം വേണി കൊല്ലപെടുന്നു..
സംഭവമറിഞ്ഞ ജഗനാഥ് ആകെ തകർന്നു.. എങ്കിലും ആ കേസ് ജഗനാഥ് അന്വോഷിച്ചു..
കോളേജിൽ ഒപ്പം പഠിച്ചിരുന്ന വിദ്യാർഥികളുടെ ക്രൂര വിനോദങ്ങൾക്കും സെക്സ് ചൂഷണങ്ങൾക്കും വിധേയമായി കൊലചെയ്യപെട്ട വേണിയുടെ കേസ് ഫയൽ ഒരു സുപ്രഭാതത്തിൽ ജഗനാഥ് ക്ലോസ് ചെയ്തു.
തന്റെ പ്രിയതമയുടെ മരണത്തിനുത്തരവാദികളായവരെ , മൃഗീയമായി കൊല്ലാൻ തന്നെ ജഗനാഥ് തീരുമാനിക്കുകയായിരുന്നു.
-------------
എല്ലാം കേട്ടറിഞ്ഞ ഞാനും ചിത്രയും.. ഷോക്കായി.. നിർവികാരതയോടെ..
"അൻവറെ, എന്ത് തോന്നുന്നു.."?..
ചിത്രയെന്നോട്..
" എന്ത് തോന്നാൻ.. അവന്റെ ഭാഗത്ത് ന്യായമുണ്ട്... ഞാനായാലും ഇതൊക്കെ തന്നെയാ ചെയ്യാ"!!...
"ഒരു പോലീസ് ഓഫീസറായ എനിക്ക് ഇത് അംഗീകരിച്ചു മുന്നോട്ട് പോകാൻ പറ്റില്ലല്ലൊ അൻവറെ"...
" ഉം..". ഞാനൊന്ന് മൂളി..
"എന്തായാലും അയ്യാളെ അറെസ്റ്റ് ചെയ്യാൻ തെളിവിന്നുമില്ല... പക്ഷെ, ഇനിയൊരു കൊലപാതകം നടക്കാതെ നോക്കണം.". ചിത്ര പറഞ്ഞു..
" അല്ലെടി... ഇപ്പോഴും ഒരു ചോദ്യം ബാക്കീണ്ടല്ലൊ"?..
"എന്താത്"?..
" ഈ ജഗനാഥ് എന്തിനാ സാജിതയെ കൊല്ലാൻ ശ്രമിക്കുന്നത്"?..
"അതിപ്പൊ അവനോട് തന്നെ ചോദിക്കണ്ടവരും"!!..
"ഉം".. ഞാനൊന്ന് മൂളി.
എന്നിട്ട്..
" ജഗനാഥ് റെഡ്ഡി... ഡെവിൾ ജഗനാഥ് (DJ)...
"ഇതിപ്പൊ ഞാനാണൊ നായകൻ അവനാണൊ നായകൻ"?...
ഞങ്ങൾ തിരിച്ച് നാട്ടിലേക്ക് പോന്നു..
തുടരും...
💬 Comments
View all comments