Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax]
ഞാൻ സാജിതാട് വിശേഷങ്ങൾ തിരക്കിയ കൂട്ടത്തിൽ കാവ്യ വന്നതെന്തിനാണെന്നും ചോദിച്ചു..
മറുപടിയായി സാജിത..
"എന്റെ കവിതകളൊക്കെ ഞാൻ പബ്ലിഷ് ചെയ്തിരുന്നത് ഷാഹിനാടെ പേരിലായിരുന്നു.. അത് മാറ്റി ഇനി മുതൽ എന്റെ പേരിൽ ആക്കണമെന്ന് പറയാൻ വന്നതാ.."
ഞാൻ ചെറുതായൊന്ന് ഞെട്ടി..
"എന്ത്?.. ഷാഹിനാടെ പേരിലാണൊ സാജിത കവിതയെഴുതി പബ്ലിഷ് ചെയ്തിരുന്നത്... അതെന്തിനാ അങ്ങെനെ ചെയ്തത്"!?..
" അല്ല.. അത്.. അന്ന് ഷാഹിനാടെ ആവശ്യപ്രകാരമാണു ഞാനങ്ങനെ ചെയ്തത്.."
'അപ്പൊ അതായിരിക്കും ജഗനാഥ് സാജിതാടെ പിന്നിൽ"!" ഞാനാലോചിച്ചു..
ഞാനെണീറ്റു....
"ഉം.. കഴിഞ്ഞത് കഴിഞ്ഞു.. ഇനിയിപ്പൊ സ്വന്തം പേരിൽ മതി..".
അത് പറഞ്ഞ് ഞാൻ ഇറങ്ങാൻ തുടങ്ങി പെട്ടന്ന് തിരിഞ്ഞ് സാജിതാട്..
" ആ പിന്നെ കാവ്യയുമായി കൂട്ട് അത്ര നല്ലതല്ല.. ഒന്നൊഴിവാക്കിയേക്ക്.."!!
അവൾ തലയാട്ടി..
ഞാൻ ഇറയത്തേക്കെത്തി ഇറങ്ങാൻ തുടങ്ങുമ്പൊ ഷാനവാസ് എന്നോട്..
"നിന്നെയിവിടെ കേറ്റാൻ പാടില്ലാത്തതാ.. എന്നിട്ടും പോട്ടെ ന്ന് വെച്ചു.. ഇപ്പൊ നീയെന്താ മേലേടത്ത് തറവാട്ടുകാരോട് കൽപ്പിക്ക്യാണൊ.. നിന്റെ ജല്പനങ്ങൾ!"".
ഞാനൊന്ന് തിരിഞ്ഞ് നോക്കി.. അവിടെ വീട്ടിലെ എല്ലാരുമുണ്ടായിരുന്നു..
ഞാൻ ഷാനവാസിനോട്..
" ഷാനവാസെ, നിന്റെയീ പെങ്ങൾ ഇപ്പോഴും നിന്റെ വീട്ടിൽ കഴിയുന്നുണ്ടെങ്കിൽ അത് നാലകത്ത് അൻവറലിയുടെ ഔദാര്യമാണു.. അത് മറക്കണ്ട. "
എല്ലാവരോടുമായി ഞാൻ വീണ്ടും
"എല്ലാവരുടേം പൂർണ്ണസമ്മദത്തോടെയാവണമെന്ന സാജിതാടെ ആഗ്രഹമാണു എനിക്ക് മുമ്പിലുള്ള തടസ്സം.. അതെന്ന് മാറുന്നൊ അന്ന്, സാജിത നാലകത്ത് അൻവറലിയുടെ ഭാര്യയായി എന്റെ വീട്ടിലാകും.."
ഞാൻ ഷാനവാസിന്റെ തോളിൽ തട്ടികൊണ്ട്..
"മനസിലായൊ.."!!
അതും പറഞ്ഞ് ഞാൻ തിരിച്ച് വണ്ടിയെടുത്ത് പോന്നു..
ചിലപ്രധാനപെട്ട കാര്യങ്ങളുണ്ടായതുകൊണ്ട് ഞാനതിൽ വ്യാപൃതനായി.. രാത്രി വളരെ വൈകിയാണു ഞാൻ
💬 Comments
View all comments