Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax]
പോട്ടെ"!..
" എന്തുപറ്റീടാ.."
"നീ വിട് ഞാൻ പറയാം.."!
ഞാൻ കാവ്യാടെ വീട്ടിൽ,
പുറത്ത് നിന്ന് ലോക്ക് ചെയ്തിരിക്കുന്ന മുൻ വാതിൽ.
'ഇവിടാരുല്ലെ"?
ഞാൻ ഓർത്തു..
ഒരു വലിയ പറമ്പിന്റെ ഒരറ്റത്തായിരുന്നു കാവ്യയുടെ വീട്. ഇരുന്നുറ് മീറ്റർ അപ്പുറത്ത് മറ്റൊരു വീടും ഉണ്ട്. ആ ചുറ്റുവട്ടത്ത് മറ്റൊരു വീടില്ല. അടുത്തുള്ള ആ വീട്ടിൽ മക്കളില്ലാത്ത ഒരു ഗവെണ്മെന്റ് ജോലിക്കാരാണു താമസം. അവർ പുറത്തേക്കൊന്നും അങ്ങെനെ വരാറുമില്ല.
ഞങ്ങളവിടെ കുറച്ച് നേരം നിന്നു.. ശേഷം ..
" അല്ലടാ ഇവരീ വീടൊക്കെ പൂട്ടിയിട്ട് എവെടെ പോയതാ.."?
ഞാൻ വിനോദിനോട്..
"നോ ഐഡിയ മോനെ..".. വിനോദിന്റെ മറുപടി..
ഒന്നുകൂടിയൊന്ന് തിരിഞ്ഞ് പൂട്ടിയിട്ട ഡോറിലേക്ക് ഞാൻ നോക്കി...
ആ മുറ്റമാാകെയൊന്ന് നോക്കി..
ചവിട്ടുപടിയുടെ തൊട്ടുള്ള ചെടിച്ചെട്ടി പൊട്ടി കിടക്കുന്നു.. മുറ്റത്ത് ഇരു ചക്ര വാഹന ത്തിന്റെ ടയറിന്റെ പാടും. എനിക്കെന്തൊ ഒരു പന്തികേട് തോന്നി.
പോകാൻ ഒരുങ്ങിയ വിനോദിനോട് ഞാൻ..
" വിനോദെ.. നിക്ക്. നീയാ ഫോണെടുത്ത് ചിത്രയെ ഒന്ന് വിളിക്ക്. ഇങോട്ട് വരാൻ പറ."
അതും പറഞ്ഞ് ഞാനാ ജനൽ ചില്ലിലൂടെ അകത്തേക്കൊന്ന് നോക്കി..
'ഫാൻ തിരിയുന്നു.. ലൈറ്റ് കത്തി കിടക്കുന്നു..'. ഞാൻ ആലോച്ചിച്ചു.. കൊണ്ട് ഡോറിനടുത്തെത്തി.. ലോക്ക് നന്നായൊന്ന് നോക്കി..
തിരിഞ്ഞ് വിനോദിനോട്.
"വിനോദെ എന്തെങ്കിലുമൊന്നെടുത്ത് ഈ ലോക്കൊന്ന് പൊട്ടിക്ക്"..
വിനോദ് വണ്ടിയിൽ നിന്ന് ഒരു ഘനമുള്ള കമ്പിയെടുത്ത് അടിച്ചു പൊട്ടിച്ചു..
അപ്പോഴെക്കും ചിത്രയും വന്നു..
" എന്തുപറ്റി അൻവറെ.."... ചിത്രയെന്നോട്..
"നീ വാ.."
ഞാൻ ഡോർ തുറന്ന് അകത്തേക്ക് കടന്നു..ചിത്രയും
വലത്തെ മുറിയിലേക്ക് ചെന്ന് നോക്കിയ ഞങൾ
💬 Comments
View all comments