Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax]
തളർന്ന് മതിലിൽ ചാരിയിരുന്ന് കിതച്ചു..
ഞങ്ങളുടെ മൗനത്തെ ഭേദിച്ച് ഞാൻ..
"നിന്റെ പ്രശ്നങ്ങളെല്ലാം എനിക്കറിയാം.. നിന്റെ തീരുമാനത്തെ ഞാൻ എതിർക്കുന്നുമില്ല. പക്ഷെ, നിരപരാതിയായ സാജിതയെ നീ അപായപെടുത്താൻ ശ്രമിക്കുന്നത് നിർത്തിക്കൊ"
നിശബ്ദനായി അവൻ കിടന്നു..
ഞാൻ തുടർന്നു..
"ജഗനാഥെ...നീ കൊല്ലാൻ ശ്രമിക്കുന്ന സാജിത എന്റെ ഭാര്യയാകാൻ പോകുന്നവളാ.."
വേണിയുടെ മരണത്തിന്റെ കാരണകാരിലൊരാളായ ഷാഹിന തന്നെയാണു മരിച്ചത്.. ജീവിച്ചിരിക്കുന്ന സാജിത ഒരു പാവമാണു"..
അവൻ പതിയെ എണീറ്റു.. ഞാനും.
അവൻ മുടന്തി മുടന്തി വണ്ടിയുടെ അടുത്തേക്ക് നടന്നു...
പെട്ടന്ന് ഞാൻ..
"ജാഗനാഥ്... നീയെന്താ ഒന്നും പറയാതെ പോകുന്നത്.."?
ഒന്ന് നിന്ന് തിരിഞ്ഞ് നോക്കാതെ അവൻ എന്നോട്..
" കഴിഞ്ഞ കുറെ നാളുകളായി ഞാൻ തേടുകയായിരുന്നു ഇത്.. ഇപ്പൊ അതറിഞ്ഞു.. ഇനി ഞാൻ ഉപദ്രവിക്കില്ല..". അതും പറഞ്ഞ് അവൻ വണ്ടിയെടുത്ത് പോയി..
വലിയ ഒരു ആശ്വാസത്തോടെ ഞാനൊന്ന് ചിരിച്ചു.. ഞാനും വണ്ടിയെടുത്ത് പോന്നു...
------------------------------------
എല്ലാ കേട്ട് കഴിഞ്ഞ് വിനോദ് നന്നായൊന്ന് ചിരിച്ചുകൊണ്ട് എന്നോട്...
"ഇതിപ്പൊ നായകനും വില്ലനും ഒന്നായൊ"!?
ഞാനും ഒന്ന് ചിരിച്ചു..
" ഞാൻ മുമ്പ് പറഞ്ഞില്ലെ നിന്നോട്... 'നന്മ നന്മയോട് തന്നെ ചേരണം..' '"
അപ്പോഴെക്കും എന്റെ വീട്ടിലെത്തി..
അവിടെ,
"ആ കല്ല്യാണ ഡേറ്റ് ഫിക്സ് ചെയ്യാൻ പോയവരെത്തിയി"?.. വിനോദിന്റെ ചോദ്യം..
" രണ്ടാഴ്ച്ചക്കുള്ളിൽ ഒരു തിയതി വൈകീട്ട് അറിയിക്കാമെന്ന് പറഞ്ഞു...". വല്ലിപ്പയാണത് പറഞ്ഞത്...
"ഉം.. ". ഞാനൊന്ന് മൂളി..
അങ്ങനെ അൻവറലിയും സാജിതയും ഒന്നിക്കുന്നു.......
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി, ഹറാമ്പിറപ്പിനു സ്വന്തം....
ഉറപ്പിക്കലും വിവാഹവും എല്ലാം മുറപോലെ നടന്നു.. അവരുടെ ജീവിതം മുന്നോട്ട്...
എം
💬 Comments
View all comments