Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]
ബസ്സ്റ്റോപ്പും സ്കൂൾ ഗേറ്റും, അത്രെ ഉള്ളു സ്കൂൾ ജംഗ്ഷൻ. ഉപ്പുചാക്കിരിക്കുന്നുണ്ട് ഒരു കടയുടെ മുൻപിൽ, പലചരക്കായിരിക്കും, പിന്നെ ഒരു സ്റ്റേഷനറിയും ടെലിഫോൺ ബൂത്തും, ഒരു തയ്യൽകട, രണ്ടിനും ബോർഡ് ഉള്ളത് കണ്ടു ഊഹിച്ചു. ഓരത്തുള്ള ചായക്കടയിൽ നാലഞ്ചു പേരുണ്ട്, സ്കൂൾ ടൈം ആകുന്നെ ഉള്ളു.
ഹരി ചായക്കടയിലേക്ക് കയറി ഒരു ചായ പറഞ്ഞു. തോളത്തു ഒരു തോർത്തു മുണ്ടും നെറ്റിയിൽ ഒരു കുറിയും, തനി നാടൻ ചായക്കടക്കാരൻ, ഹരി മനസിലോർത്തു. ചായയുടെ കൂടെ ചോദ്യമെത്തി, ആരാ, എവിടുന്നാ. പുതിയ മാഷാണെന്നു പറഞ്ഞപ്പോ ബഹുമാനം കൂടി, പിന്നെയും കുറെ ചോദ്യങ്ങൾ. അയ്യപ്പൻ ചേട്ടൻ പെട്ടെന്ന് കമ്പനി ആയി, ഹരി അയ്യപ്പനോട് പറഞ്ഞു വലിയ ബാഗ് അവിടെ വെച്ച് സ്കൂളിലേക്ക് ഇറങ്ങി. ഒരു കഷണ്ടിക്കാരൻ പലചരക്കു കട തുറക്കുന്നു. അയ്യപ്പൻ പരിചയപ്പെടുത്തി, മാത്യൂസേ, ഇത് പുതിയ മാഷാ. ഒന്ന് ചിരിച്ചു കാണിച്ചു, മാത്യൂസിൻ്റെ ആണ് പലചരക്കു കടയും സ്റ്റേഷനറി കടയും. രണ്ടും കൂടെ ഒന്നിച്ചെങ്ങിനെ മാനേജ് ചെയ്യുമെന്നോർത്തപ്പോ സ്റ്റേഷനറി കടയിൽ നിന്നും ഒരു സ്ത്രീരൂപം ഇറങ്ങി വന്നു. അയ്യപ്പനെ ഒന്ന് നോക്കി, മാത്യൂസിൻ്റെ ഭാര്യയാ, എൻ്റെ മുഖം വായിച്ചു അയ്യപ്പൻ പറഞ്ഞു. ചേച്ചി കൊള്ളാം, അധികം ശരീര വലുപ്പമില്ലാത്ത നന്നായി സാരിയുടുത്ത വെളുത്തൊരു സുന്ദരി. ആദ്യമേ നോക്കി വെള്ളമിറക്കുന്നതു ശെരിയല്ലല്ലോ എന്നോർത്തപ്പോ നോട്ടം മാറ്റി. അയ്യപ്പൻ ചോദിച്ച അതെ ചോദ്യങ്ങൾ, ആലീസ് ചേച്ചിക്ക് ഉത്തരങ്ങൾ കൊടുക്കുമ്പോ ഇതിനി എത്ര പേരോട് പറഞ്ഞാലാ തീരുക എന്നോർത്തു. മാത്യൂസ് സംസാരം കുറവാണു, അതിൻ്റെ കുറവ് ഭാര്യ തീർക്കുന്നുണ്ട്. ചേച്ചീ, STD വിളിക്കാമല്ലോ അല്ലേ,
💬 Comments
View all comments