Chapter Title : ഹരികാണ്ഡം 3 [സീയാൻ രവി]
ചേച്ചി വിളിച്ചു പറയുന്ന കേട്ടു. മോളിൽ ചെന്നപാടെ ഒന്ന് കുളിച്ചു, രാവിലെ കാക്കക്കുളിയായിരുന്നല്ലോ. ഡ്രസ്സ് മാറി പുറത്തിരുന്നു.
കമലയുടെ മോളാണ് ചായ കൊണ്ട് വന്നത്. എന്താ കുട്ടീടെ പേര്, ധന്യ അവൾ പതിയെ പറഞ്ഞു. ഞാൻ ചായ എടുത്ത് കുടിച്ചു. ഞാൻ മാഷിനെ ഒന്ന് കാണണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു. ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
കഴിഞ്ഞ ഒരാഴ്ചയായിട്ട് അമ്മ വളരെ ഹാപ്പിയായിരിക്കുന്നു, ചുമ്മാ എൻ്റെ നേരെ ചാടിറില്ല ഇപ്പോൾ. ഞാൻ ആലോചിട്ട് മാഷ് മാത്രമേ ഒരു വ്യത്യാസം വന്നിട്ടുളളൂ, അപ്പൊ മാഷിനെ ഒന്ന് കാണണമെന്ന് തോന്നി. ഇത്ര പെട്ടെന്ന് പറ്റുമെന്ന് തോന്നിയതല്ല, അമ്മ വീട്ടിലേക്കു പോയത് കൊണ്ട് സാധിച്ചു. ഞാൻ അമ്പരന്നിരിക്കുവായിരുന്നു, അവൾക്ക് എല്ലാം മനസ്സിലായെന്നു പോലെ. വെറുതെ ചിരിച്ചു. ചായ കുടിച്ച ഗ്ലാസും കൊണ്ടവൾ പോയി.
രാത്രി ഭക്ഷണം പുറത്തു വെച്ചിട്ടുണ്ടായിരുന്നു, സോമൻ സാർ വന്നിട്ടുണ്ടെന്ന് തോന്നി. അടുക്കളയിൽ ആരോ മാറിയ പോലെ തോന്നി. കയറിപ്പോന്നു. കഴിച്ചു, കൊറേ നേരം ആ ബുക്ക് വായിച്ചു, എന്തൊരു നീളമാണിതിന്, വായിച്ചിട്ടും തീരുന്നില്ല. ഉറക്കം വരുന്നുണ്ട്, ഉറങ്ങാൻ മനസ്സനുവദിച്ചില്ല. ചേച്ചി എങ്ങാനും വന്നാലോ.
ബുക്ക് തീരാറാകുന്നു, പുറത്തൊരു ഇടിവെട്ടി, കനത്ത ഒരു മഴ പെയ്തു തുടങ്ങി. അൽപനേരം പുറത്തു പോയി നിന്നു, ഒരു സിഗരറ്റ് കത്തിച്ച് വലിച്ചു. പുറത്തു മഴ പിന്നെയും ശക്തിയാർജ്ജിച്ചു തുടങ്ങി, അകത്തേക്ക് കയറിപ്പോന്നു. കട്ടിലിൽ കിടക്കുമ്പോൾ ഉറങ്ങിപ്പോകുമെന്നു തോന്നി. പത്തര കഴിയുന്നു. മഴ നിർത്താതെ പെയ്യുന്നു.
നെറ്റിയിൽ ഒരുമ്മ കിട്ടിയപ്പോൾ ഞെട്ടി ഉണർന്നു. ചേച്ചിയാണ്, ചിരിക്കുന്ന സുന്ദരമുഖം കണ്ണിനു മുന്നിൽ. കാത്തിരുന്ന് മടുത്തോടാ കണ്ണാ
💬 Comments
View all comments