0%

Chapter Title : ഹരികാണ്ഡം 4 [സീയാൻ രവി]

Author : Kambikathakal Read All Parts 982
കസേരയിൽ വന്നിരുന്നു. ഞാൻ ചേച്ചിയുടെ കൈയിലൊന്നു മുറുക്കിപ്പിടിച്ചിട്ട് ചോദിച്ചു, അവളോറങ്ങാൻ പോയില്ലേ, ചേച്ചി മുകളിലേക്ക് വാ. ചേച്ചി എൻ്റെ കൈ വിടുവിച്ചിട്ട് പറഞ്ഞു, മുകളിലേക്ക് വന്നാൽ ശെരിയാകില്ല കണ്ണാ, നീ നമ്മുടെ കുളത്തിൻ്റെ അടുത്ത് പോയിട്ടുണ്ടോ. ഞാൻ ഇല്ലെന്നു തലയാട്ടി. പറമ്പിൽ കുളമുണ്ടെന്ന് പുതിയ അറിവായിരുന്നു. നീ പറമ്പിൽ പുറകിലേക്ക് നടന്നാൽ ജാതിമരങ്ങൾ തീരുന്നിടത്ത് ഒരു കുളമുണ്ട്, അവിടെ ഒരു മോട്ടോർ പുരയും. അര മണിക്കൂർ കഴിയുമ്പോ നീ അങ്ങോട്ട് പൊക്കോ, ഞാൻ പുറകെ വന്നേക്കാം. അതൊരു നല്ല ഐഡിയ ആയിത്തോന്നിയതു കൊണ്ട് ചായയും വലിച്ച് കുടിച്ചിട്ട് മുകളിലേക്ക് നടന്നു. സമയം പോകുന്നില്ലെന്ന് തോന്നുന്നു, ഇത് വരെ അര മണിക്കൂർ ആയില്ലേ, ഞാൻ ഞെരിപിരി കൊണ്ടു. സമയമായപ്പോൾ പറമ്പിലൂടെ ഇറങ്ങി നടന്നു. ജാതി മരങ്ങൾ ഉള്ളതുകൊണ്ട് ഒരിരുട്ടാണ് മൊത്തത്തിൽ, പിന്നെ മഴക്കാറുള്ളതുകൊണ്ടു അല്പം കൂടുതലും. എന്തായാലും അല്പം നടന്നപ്പോഴേക്കും മോട്ടോർപ്പുര കണ്ടു. കുളം എന്നൊന്നും പറയാനില്ല, ഒരു വലിയ കിണർ, ഇറങ്ങാൻ പറ്റില്ല. ഞാൻ മോട്ടോർപ്പുരയുടെ പുറകിലേക്ക് നീങ്ങി നിന്നു. അപ്പുറത്തേക്ക് റബ്ബർ മരങ്ങളാണ്, കണ്ണെത്താത്ത വിധത്തിൽ നീണ്ടു കിടക്കുന്നു. മോട്ടോർപ്പുരയോട് ചേർന്ന് തന്നെ ഉള്ള ഒരു ഷെഡ്‌ഡിൽ റബ്ബർ ഷീറ്റടിക്കാനുള്ള പ്രെസ്സ് മെഷീനുകൾ, പിന്നെ വളച്ചാക്കുകളും പണിയായുധങ്ങളും. നല്ല കൊതുകുണ്ട്, ഞാൻ ചൊറിയാൻ തുടങ്ങി. പണ്ടാരം, കൊതുക് പറന്നു നിന്ന് കടിക്കുന്നുണ്ട്. കൊണ്ടുവന്ന സിഗരറ്റും തീപ്പെട്ടിയും ഒരു സൈഡിലേക്ക് വെച്ചു, ചേച്ചി കാണണ്ട. എന്തായാലും അല്പം കഴിഞ്ഞപ്പോഴേക്കും ചേച്ചി വരുന്ന കണ്ടു, ആശ്വാസമായി. സാരി അല്പം കയറ്റിക്കുത്തിയാണ് പുള്ളിക്കാരീടെ വരവ്. ഞാൻ മോട്ടോർപ്പുരയുടെ മുൻപിലേക്ക് വന്നു,

💬 Comments

View all comments