Chapter Title : ഹരികാണ്ഡം 4 [സീയാൻ രവി]
കൈ വീശിക്കാണിച്ചു.
ആലീസിന്റെ കടയിലേക്ക് കയറിച്ചെന്ന് വീട്ടിലേക്ക് വിളിച്ചു. കടയിൽ നല്ല തിരക്കായിരുന്നു. ഞാൻ പൈസ കൊടുത്തതിന്റെ ബാക്കി വാങ്ങി. ആലീസ് എന്റെ കൈയിലിരുന്ന നോട്ടിലേക്ക് കണ്ണ് കാണിച്ചു, അകത്തെന്തോ ഉണ്ടെന്നായിരിക്കണം പറഞ്ഞത്. നോക്കിയപ്പോൾ ഒരു വെള്ള പേപ്പർ കഷ്ണം, വിടർത്താൻ പോയില്ല അങ്ങിനെ തന്നെ പോക്കറ്റിലേക്കിട്ടു.
ആലീസിനെ ചിരിച്ചുകാണിച്ച് പുറത്തേക്കിറങ്ങി. അല്പ ദൂരം നടന്നിട്ടാണ് ആ കടലാസ്സ് വിടർത്തിയത്. 7 മണിക്ക് തൊഴുത്തിലെ ചാർപ്പിൽ വരണം. ഞാൻ കാത്തിരിക്കും അത്ര മാത്രമേ എഴിതിയിട്ടുള്ളൂ. ആ സമയത്തൊക്കെ ആരെങ്കിലും കാണില്ലേ, കണ്ടാൽ പണിയാകുമല്ലോ എന്നൊക്കെ ഓർത്ത് എനിക്ക് പേടിയായി.
എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു. വീട്ടിൽ എത്തിയപ്പോൾ പുറത്താരെയും കണ്ടില്ല, എന്തായാലും അകത്തേക്കൊന്നു കേറി നോക്കാൻ തോന്നി. അകത്ത് അഞ്ജന സോഫയിൽ മൂടിപ്പുതച്ചിരിപ്പുണ്ട്. ചേച്ചിയും കമലയും അടുക്കളയിലുണ്ട്, അൽപ നേരം അവളുടെ അടുത്തിരുന്നു, ചേച്ചി ചുക്ക് കാപ്പി കൊണ്ടുവന്നു കൊടുത്തു, എനിക്കും കിട്ടി ഒരു ഗ്ലാസ്. ചുക്ക് കാപ്പിയും കുടിച്ച് ഞാൻ പുറത്തേക്ക് നടന്നു. ഞാൻ അത്താഴത്തിന് ചിലപ്പോ കൊറച്ചു ലേറ്റ് ആകും ഒന്ന് പുറത്തു പോകും ഇച്ചിരെ കഴിയുമ്പോൾ എന്നും പറഞ്ഞ് ഇറങ്ങി.
നീ എങ്ങോട്ടാ, ചേച്ചിയാണ് ചോദിച്ചത്. അമ്പലത്തിൽ ഒന്ന് പോകും, പിന്നെ ഒന്ന് നടക്കണം. ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് മുകളിലേക്ക് നടന്നു.
തുടരും….
💬 Comments
View all comments