Chapter Title : ഹരികാണ്ഡം 5 [സീയാൻ രവി]
പിന്നെ എണ്ണം പറഞ്ഞ കളികളുമായി ശരീരത്തിൻ്റെ എനർജി മൊത്തം തീർന്നിരിക്കുന്നു. പിന്നെയും കിടന്നുറങ്ങി, ആരോ കതകിൽ തട്ടിയപ്പോഴാണ് ഉണർന്നത്. ഇരുട്ടിയിരിക്കുന്നു, നോക്കിയപ്പോൾ അഞ്ജനയാണ്, എന്തേ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവളിറങ്ങിപ്പോയി. ഈ പെണ്ണിന് ഭ്രാന്തായോ എന്നാലോചിച്ച് ഞാനും താഴേക്ക് ചെന്നു.
താഴെ എത്തിയപ്പോൾ ചേച്ചി ചായ തന്നു. ചായയും എടുത്ത് സിറ്റ് ഔട്ടിലേക്കിരുന്നു, ചേച്ചി അടുക്കളയിൽ എന്തോ പണിയിലാണ്, അല്പം കഴിഞ്ഞതും അഞ്ജന എൻ്റെ അടുത്ത് വന്നിരുന്നു. ഇപ്പോഴും മുഖം വീർത്തു കെട്ടിയാണ് ഇരിക്കുന്നത്. എന്ത് പറ്റിയെടീ, ചുമ്മാ ചോദിച്ചു. ഹരിയേട്ടന് ഇന്നലെ ഒന്ന് വിളിച്ചു പറഞ്ഞു കൂടാരുന്നോ, ഞാൻ ഉറങ്ങിയിട്ടില്ല ഇന്നലെ, അവളുടെ മുഖത്തൊരു സങ്കട ഭാവം.
ഇത് പ്രശ്നം വഷളാകുമെന്നു തോന്നിയപ്പോൾ അവളോട് പറഞ്ഞു, കൊച്ചെ നീ എന്നെ നോക്കി ഇരിക്കേണ്ട കാര്യമില്ല, നിൻ്റെ കല്യാണം ഉറപ്പിച്ചിരിക്കുന്നതാണ്, അപ്പൊ നമ്മൾ തമ്മിൽ ഇപ്പോൾ ഒരു ബന്ധവുമില്ല, അതല്ല ഉണ്ടാകാനും പാടില്ല. എനിക്ക് ചേച്ചിയെ ഏതു രീതിയിലും വിഷമിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ വയ്യ. അത് കൊണ്ട് എന്നെ ഓർത്ത് ടെൻഷൻ അടിക്കണ്ട, അത് പോലെ എൻ്റെ കാര്യങ്ങൾ ഒരു പരിധി വിട്ട് അന്വേഷിക്കാനും നിക്കണ്ട.
അവളാകെ അമ്പരന്നിരിക്കുന്നു, മനസ്സിലായോ നിനക്ക്, ഞാൻ സ്വരം കടുപ്പിച്ചൊന്നു ചോദിച്ചു. അവൾ തലയാട്ടിക്കൊണ്ടു എഴുന്നേറ്റ് പോയി. മനസ്സിൽ ഒരു വിഷമം വന്നെങ്കിലും ഇതാ നല്ലത് എന്ന് തോന്നി. വളർത്തി വിട്ടാൽ ശെരിയാകില്ല. എന്തായാലും അത്താഴം കൂടി കഴിച്ചിട്ടാണ് മുകളിലേക്ക് പോയത്. അഞ്ജന എൻ്റെ മുമ്പിൽ വന്നതേയില്ല.
പിറ്റേദിവസം കൂടി അവധി, ഉറങ്ങിത്തീർത്തു.
തുടരും…
💬 Comments
View all comments