Chapter Title : ഹരികാണ്ഡം 5 [സീയാൻ രവി]
ഉയരം കുറഞ്ഞ് കറുത്തിട്ടൊരു സ്ത്രീ. ഇവരാണോ എല്ലാവര്ക്കും പേടിയുള്ള വസുമതി ടീച്ചർ എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഇരിക്കുന്ന കാരണം ഉയരം ശെരിക്കുമങ്ങ് മനസ്സിലാകുന്നില്ല. നന്നായി കറുത്തിട്ടാണെങ്കിലും മുഖത്തൊരു ഐശ്വര്യം ഉണ്ട്. എന്തായാലും ഞാൻ എൻ്റെ പണികളിലേക്ക് മുഴുകി.
ക്ലാസ് തുടങ്ങാറായില്ലേ, എന്താടാ ഇവിടെ എന്നൊരു അലർച്ച കേട്ടാണ് തലയുയർത്തി നോക്കിയത്. രണ്ടു പിള്ളേർ നിന്ന് വിറക്കുന്നു, ഒച്ചയെടുത്തത് വസുമതി ടീച്ചറാണ്, ബുക്ക് വെക്കാൻ വന്നതാണെന്ന് ഒരുത്തൻ പറഞ്ഞൊപ്പിച്ചു. വെച്ചിട്ട് പോടാ എന്നാ, നേരെ ക്ലാസ്സിലേക്ക് പൊക്കോണം, ഞാനാ ആദ്യത്തെ പീരീഡ്. അവർ ഒച്ചയുയർത്തിത്തന്നെയാണ് പറഞ്ഞത്. പിള്ളേർ ബുക്കും വെച്ചിട്ട് ജീവനും കൊണ്ടോടി. വെറുതെഅല്ല ഇവരെ പേടിക്കുന്നത്. ഞാൻ ഉള്ളാലെ ഒന്ന് ചിരിച്ചു.
ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസില്ലായിരുന്നു. ഞാൻ എഴുന്നേറ്റ് ശാരദ ടീച്ചറിൻ്റെ അടുത്ത് പോയി ഇന്ന് പിരിവിനു പോകുന്ന കാര്യം ഒന്ന് സംസാരിച്ചു.
ക്ലാസ്സുള്ളവൾ ഒക്കെ ഇറങ്ങിത്തുടങ്ങി. നിനക്ക് ക്ലാസ്സില്ലേടാ ഈ പിരീഡ്, പരുപരുത്ത ശബ്ദത്തിൽ വസുമതി ടീച്ചർ എന്നോട് ചോദിച്ചു. പരുഷമായിട്ടാണ് അവർ ചോദിച്ചത്, ഇല്ല എന്നുത്തരം പറഞ്ഞപ്പോൾ ഒന്ന് പതറിയോ എന്നൊരു സംശയം. വീണ്ടും സ്കൂൾ വിദ്യാർത്ഥിയായ പോലെ ഒരു തോന്നൽ. അവരൊന്ന് ഇരുത്തി മൂളിയിട്ട് ചോക്കും ഒരു വലിയ വടിയുമെടുത്ത് ഇറങ്ങിപ്പോയി.
ഉയരം തീരെക്കുറവാണവർക്ക്, എൻ്റെ നെഞ്ചിനു താഴെ വരെയേ ഉളളൂ എന്ന് തോന്നുന്നു. തീരെ വണ്ണമില്ലാത്ത ശരീരം. ഞാൻ കാര്യമായിട്ടൊന്നും നോക്കാൻ പോയില്ല, തെറി വിളി കേട്ടാലോ. അവരിറങ്ങി പോയതും അബ്ദുള്ള മാഷെൻ്റെ അടുത്ത് വന്നു പറഞ്ഞു. ഇതൊന്നും കാര്യമാക്കണ്ട മാഷെ, ശീലമായിക്കൊള്ളും. ശാരദ ടീച്ചർ കൂടെക്കൂടി ഒന്ന് ചിരിച്ചിട്ട് ക്ലാസ്സിലേക്ക് പോയി. ക്യാമ്പ് നടത്താൻ ഇവരോട് സംസാരിക്കേണ്ടി വരുമല്ലോ എന്നോർത്തിട്ട് അറിയാവുന്ന ഈശ്വരന്മാരെ ഒക്കെ ഒന്ന് വിളിച്ചു.
എന്തായാലും അന്നത്തെ ദിവസം കഴിഞ്ഞു കിട്ടി, വൈകുന്നേരം പതിവ് പോലെ ആലീസിനെ കണ്ടു, കടയിൽ ആരുമില്ലായിരുന്നത് കൊണ്ട് കൈയിലൊന്നു തെരുപ്പിടിച്ചു. ബുധനാഴ്ച്ച കാണില്ലേ എന്ന് ചോദിച്ചപ്പോൾ ഇനി കുറച്ചു ദിവസത്തേക്ക് വേണ്ടടാ, ഞാൻ ഒരു മരുന്ന് കഴിക്കുവാ എന്നവൾ പറഞ്ഞു. അതെന്താണാവോ, എന്തായാലും വീട്ടിലേക്കൊന്നു വിളിച്ചിട്ട് പുറത്തേക്കിറങ്ങി.
വീട്ടിൽ ചെന്നൊന്ന് കുളിച്ചു,
💬 Comments
View all comments