Chapter Title : ഹരികാണ്ഡം 6 [സീയാൻ രവി]
ബാഗുമെടുത്തു പുറത്തേക്ക് പോകുന്ന കണ്ടു. എന്തെന്ന് നോക്കാമെന്ന് വെച്ച് പുറത്തിറങ്ങിയപ്പോഴേക്കും രാജപ്പൻ ഒരു നോട്ടീസ് കൊണ്ട് വന്നു. പെട്ടെന്നൊരു ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നു, കണ്ണൂരിൽ ആരെയോ വെട്ടിക്കൊന്നത്രെ, സ്കൂൾ വിട്ടെന്നാണ് നോട്ടീസ്.
സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ എല്ലാവരും ബാഗും തൂക്കി പോകാൻ ഇറങ്ങുന്നു. ബസ് ഓടുന്നില്ല എന്നാരോ പറഞ്ഞു, ഉള്ള വണ്ടികളിലൊക്കെ കയറി എല്ലാരും പോകാൻ പ്ലാൻ ചെയ്യുന്നു. ഞാൻ വന്ജയോട് ചോദിച്ചു, നിന്നെ വീട്ടിൽ വിടണോടീ, അവൾ ചിരിച്ചിട്ട് പറഞ്ഞു, പിന്നെ വേണ്ടാതെ. വാ പോകാം. അവളെയും കയറ്റി സ്കൂട്ടർ എടുത്തു. വഴിയിൽ റോഡ് തടഞ്ഞിട്ടുണ്ട്, എന്തായാലും NSS ക്യാമ്പ് കൊണ്ടുള്ള ഉപകാരം നാട്ടുകാരെ മൊത്തം ഏതാണ്ട് അറിയാം എന്നുള്ളതായിരുന്നു. എന്നെ കണ്ടപ്പോൾ എന്തായാലും കൂടി നിന്നവർ കടത്തി വിട്ടു.
വീട്ടിൽ എത്തിയപ്പോൾ അവളുടെ അമ്മ കൊച്ചിനേം എടുത്ത് പുറത്തു നിൽക്കുന്നുണ്ട്, ആ നീ എങ്ങിനെ വരുമെന്ന് വിചാരിച്ചിരിക്കുവായിരുന്നു ഞാൻ, എന്തായാലും ഹരി ഉള്ളത് നന്നായി. അമ്മ പറഞ്ഞിട്ട് കൊച്ചിനെ അവളുടെ കൈയിൽ കൊടുത്തു. ഹരീ നീ കേറി ഇരിക്ക്, ഞാൻ ചായ എടുക്കാം എന്നും പറഞ്ഞ് അകത്തേക്ക് പോയി. ഞാൻ തിരിഞ്ഞ് വനജയോട് ചോദിച്ചു, ടീ എന്താ അമ്മയുടെ പേര്. അവൾ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു, ഞാൻ അന്ന് പറഞ്ഞത് കൊണ്ട് ആണോടാ, അവൾ ഒന്ന് പൊട്ടിച്ചിരിച്ചു, ഞാനും കൂടി ചിരിച്ചു. സാവിത്രി എന്നാ അമ്മേടെ പേര്, സാവിത്രിയമ്മ എന്ന് പറഞ്ഞാലേ എല്ലാരും അറിയൂ, അവൾ പറഞ്ഞു.
കൊച്ചിനെ ഒന്ന് കളിപ്പിച്ചു ഞങ്ങൾ അകത്തേക്ക് കയറി. ഞാൻ അകത്തേക്കിരുന്നതും ചായ വന്നു, ഞാൻ ചായ കുടിച്ചു
💬 Comments
View all comments