Chapter Title : ഹരികാണ്ഡം 6 [സീയാൻ രവി]
എന്നാ വിളിച്ചേ എന്നെ, അപ്പോഴാണ് ഞാൻ ഓർത്തത്, ഞാൻ ടീച്ചർ എന്നാണ് വിളിച്ചത്, അമ്മേന്നു വിളിക്കെടാ എന്നും പറഞ്ഞ് ടീച്ചർ അകത്തേക്ക് നടന്നു. ഞാൻ തോളും തിരുമ്മി പുറകെയും.
ഡൈനിങ്ങ് റൂമിൽ ജാക്ക് ഡാനിയേൽ ഒരു ഫുൾ കുപ്പി ഇരിക്കുന്നുണ്ട്, ഒരു ഗ്ലാസിൽ ഒഴിച്ചത് പകുതിയായിരിക്കുന്നു. ആഹാ, അമ്മ നേരത്തെ തുടങ്ങിയോ, ഞാൻ ചിരിച്ചോണ്ട് ചോദിച്ചു. പിന്നെ നീ ഇത്ര ലേറ്റായിട്ടല്ലേ, തുടങ്ങിയെ ഉള്ളൂ, ടീച്ചർ അലമാരയിൽ നിന്നൊരു ഗ്ലാസ് കൂടി എടുത്ത് എൻ്റെ നേരെ നീട്ടി.
ചെറുതായി ഒരെണ്ണം ഒഴിക്കുന്നതിനിടയിൽ അടുക്കളയിൽ നിന്നെന്തോ ശബ്ദം കേട്ടു, ആരോ അവിടെ ഉള്ള പോലെ, ഞാൻ ടീച്ചറിനെ ഒന്ന് നോക്കി. എൻ്റെ നേരെ ഒന്ന് ചിരിച്ചിട്ട് ടീച്ചർ അകത്തേക്ക് നോക്കി വിളിച്ചു, രാജീ നീ ഇങ്ങു വന്നേ. ഞാൻ ഒന്നമ്പരന്നു, പ്ലാനിൽ മൊത്തം വെള്ളം കേറിയോ ഇതരണപ്പാ രാജി, ഞാൻ ടീച്ചറിനെ സംശയഭാവത്തിൽ ഒന്ന് നോക്കി. അപ്പോഴേക്കും അടുക്കളയിൽ നിന്നൊരു പെണ്ണെറങ്ങി പുറത്തേക്ക് വന്നു.
ടീച്ചർ അവളെ എനിക്ക് പരിചയപ്പെടുത്തി, ഇത് രാജി, ഇവിടെ പണിക്ക് വരുന്ന ലീലേടെ മോളാ, എൻ്റെയും. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു. ടീച്ചർ എന്നെ ചൂണ്ടി അവളോട് പറഞ്ഞു, ഇത് നിനക്ക് ആളെ മനസ്സിലായില്ലേ, ഹരി. അവളും ഒന്ന് ചിരിച്ചു കാണിച്ചു. ഞാൻ അകെ കിളി പോയപോലെ ഇരിക്കുകയായിരുന്നു. ഇന്നത്തെ പ്ലാൻ ഒന്നും നടക്കില്ല എന്നുറപ്പായി, എന്നാപ്പിന്നെ ഉള്ളത് കുടിച്ചേച്ചും സ്ഥലം കാലിയാക്കാമെന്ന് വിചാരിച്ചു.
ഗ്ലാസ്സെടുത്ത് മൊത്തിക്കൊണ്ട് ഞാനവളെ ഒന്ന് നോക്കി, ഒരു ഇരുപത്തഞ്ചു വയസ്സ് കണ്ടേക്കും, ടീച്ചറിനേക്കാളും കറുത്തിട്ടാണ്, ധന്യക്ക് ഇവളെ
💬 Comments
View all comments