Chapter Title : ഹരികാണ്ഡം 6 [സീയാൻ രവി]
ടീച്ചർ തന്നെ എൻ്റെ ഷർട്ടഴിച്ചെടുത്തു, എൻ്റെ നെഞ്ചിൽ ഒന്ന് പറ്റിപ്പിടിച്ചു, എന്നിട്ട് പറഞ്ഞും നീ തുണി മാറി വന്നേരെ, ഞാൻ അങ്ങോട്ടൊന്ന് ചെല്ലട്ടെ. ഞാൻ തലയാട്ടി. ടീച്ചർ പോയതും പാൻ്റും കൂടി ഊരിയിട്ട് ലുങ്കിയിലേക്കായി. ആ പെണ്ണില്ലായിരുന്നെകിൽ ഷഡ്‌ഡി കൂടി ഒഴിവാക്കാമായിരുന്നു, ആ സാരമില്ല. ഞാൻ വെളിയിലേക്ക് ചെന്നു.
ഞാൻ ചെല്ലുമ്പോൾ രാജിയും ഡൈനിങ്ങ് ടേബിളിൻ്റെ അടുത്ത് ഇരിക്കുന്നുണ്ട്, എൻ്റെ ഗ്ലാസ് നിറച്ചു വെച്ചിരിക്കുന്നു. അവളുണ്ടാക്കിയ ചിക്കൻ മേശപ്പുറത്തുണ്ട്. ടീച്ചർ പറഞ്ഞു, നീ ഒന്ന് കഴിച്ചു നോക്കിയേ, എരിവ് കുറക്കാൻ ഞാൻ പ്രത്യേകം പറഞ്ഞതാ, എങ്ങിനെ ഉണ്ടെന്ന് പറ കഴിച്ചിട്ട്. ഞാൻ ഒരു കഷ്ണം എടുത്ത് വായിലിട്ടു, കൊള്ളാം നല്ല മുറെ മുറെ എന്നിരിക്കുന്ന ചിക്കൻ. ഞാൻ തലയാട്ടിയിട്ട് പറഞ്ഞു, ഇത് കലക്കി, വളരെ നന്നായിട്ടുണ്ട്, ടീച്ചർ രാജിയെ നോക്കി ഒന്ന് ചിരിച്ചു. ഇവൾ നല്ല കുക്കാണ് മോനൂ.
ടീച്ചർ ഇതിനിടക്ക് ഒരു ഗ്ലാസിൽ ഒഴിച്ച് അവൾക്കും നീട്ടി, അവളൊന്നു മടിച്ചപ്പോ ടീച്ചർ പറഞ്ഞു, മേടിച്ചോടീ ഇവൻ എൻ്റെ മോനല്ലേ, നീയും അതേ, വ്യത്യാസം ഒന്നുമില്ല. ഒന്ന് മടിച്ചെങ്കിലും രാജി ഗ്ലാസ് വാങ്ങി ഒറ്റവലിക്ക് കുടിച്ച് ഗ്ലാസ് താഴെ വെച്ചു. ടീച്ചർ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു, ഇവളിങ്ങനെയാ, ഒറ്റ വലിക്ക്
അകത്താക്കും, രണ്ടു മതി താനും പൂസാകാൻ. ഞാനും കൂടെ ഒന്ന് ചിരിച്ചു. ടീച്ചർ ചിക്കൻ്റെ പ്ലേറ്റ് അവൾക്ക് നേരെ നീട്ടിവെച്ചിട്ട് ഒന്നുകൂടെ ഒഴിച്ചു കൊടുത്തു. ഇച്ചിരെ കനമായിട്ടാണ് ഒഴിച്ചതെന്ന് അവളുടെ ചുളുങ്ങിയ മുഖം പറഞ്ഞു. എന്തായാലും ഞങ്ങളും ഓരോ ഗ്ലാസ് തീർത്തു.
മൂന്ന് ഗ്ലാസിലും ഓരോന്നൊഴിക്കുന്നതിനിടയിൽ
💬 Comments
View all comments