Chapter Title : ഹരികാണ്ഡം 7 [സീയാൻ രവി] [Climax]
വേണം കണ്ണാ.. നീ അവളെ വിളിച്ചൊന്ന് ചോദിക്ക്. ചേച്ചി എൻ്റെ കയ്യിൽ പിടിച്ച് അകത്തേക്കു നടന്നു..
അകത്തെത്തി ഞാൻ ധന്യയോട് പറഞ്ഞു, നീ എൻ്റെ കൂടെ ഒന്നു വായോ..ഒരു കൂട്ടം സംസാരിക്കാനുണ്ട്. അവൾ കേട്ടതായി പോലും ഭാവിച്ചില്ല… ഞാൻ ഒന്നൊച്ചയെടുത്തു… ധന്യേ… എൻ്റെ കൂടെ വാ… എൻ്റെ ശബ്ദം ഉയർന്നിട്ടായിരിക്കണം അവൾ പകച്ചെന്നെ നോക്കിയിട്ട് എഴുന്നേറ്റു അവളേയും കൂട്ടി മുകളിലേക്കാണ് പോയത്. എങ്ങിനെ പറയണം എന്നെനിക്കറിയില്ലായിരുന്നു.. എന്തായാലും മുകളിലെത്തി അവളെ സോഫയിലേക്കിരുത്തി ഒരു കസേര വലിച്ചിട്ട് അവൾക്ക് മുന്നിലായി ഇരുന്നു.
സനീഷിൻ്റെ അവസ്ഥ നിനക്കറിയാമായിരുന്നോ… ഒരു കരച്ചിൽ ആയിരുന്നു മറുപടി... മാഷ് പോയ കാര്യമൊന്നു ഞാൻ അറിഞ്ഞില്ല അല്ലേൽ ഞാൻ പോകാൻ വിടില്ലായിരുന്നു. പറഞ്ഞു തീർന്നിട്ടും അവൾ കരഞ്ഞു കൊണ്ടിരുന്നു… ഇനി എന്താ നിൻ്റെ പ്ലാൻ ഞാൻ അടുത്ത ചോദ്യമിട്ടു. മറുപടി ഒന്നും ഇല്ലായിരുന്നു, ഞാൻ ഒന്നു കൂടി ചോദിച്ചു… കരച്ചിൽ നിർത്തിയെങ്കിലും മറുപടി വരാൻ താമസിച്ചു… അൽപനേരത്തിനകമാണ് അവൾ പറഞ്ഞത്.. അറിയില്ല മാഷേ… എന്തു ചെയ്യണമെന്ന് എനിക്കറിയില്ല… ആ കണ്ണുകളിൽ നിന്ന് ധാരധാരയായി കണ്ണീർ പ്രവഹിക്കുന്നുണ്ടായിരുന്നു..
അവളുടെ രണ്ടു കൈകളും എൻ്റെ കൈകളിൽ എടുത്ത് ഞാൻ പറഞ്ഞു… എന്നെ നോക്കടീ… അവളുടെ തല കുനിഞ്ഞു തന്നെ ഇരുന്നു… ഞാൻ പറഞ്ഞു…. ധന്യേ ഞാനൊരു കാര്യം പറയാൻ പോവാ… അപ്പോ നീ എൻ്റെ മുഖത്തു നോക്കണം എന്നാണ് എനിക്ക് തോന്നുന്നത്… അവളുടെ കൈകൾ ഞാൻ പതിയെ അമർത്തി.. അവൾ മുഖമുയർത്തി എന്നെ നോക്കി… കരഞ്ഞിട്ടായിരിക്കണം കണ്ണുകൾക്ക് ചെറിയ ചുവപ്പു നിറം…
അവളുടെ കണ്ണുകളിൽ നോക്കി ഞാൻ ചോദിച്ചു…
💬 Comments
View all comments