Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
ഇപ്പോൾ അവന്റെ ട്രാപ്പിൽ വീണെന്ന് മനസ്സിൽ ആയി. ചൈതന്യ ഒരു നിമിഷം ഭയന്നു.. അപ്പോഴേക്കും ശ്യാം പുറത്ത് ഇറങ്ങി കൈ കെട്ടി വണ്ടിയുടെ മുൻപിൽ നിന്നു...
ശ്യാം :നീ എന്താ കരുതിയത് നിന്നെ കണ്ട് ഭയന്നു ഓടുക ആണെന്നോ അതോ...
അവൻ ഉറക്കെ ചിരിച്ചു എന്നിട്ട് കൈ കാണിച്ചു പുറത്തേക്ക് വരാൻ പറഞ്ഞു. നന്ദൻ ചൈതന്യയോട് അവിടെ തന്നെ ഇരിക്കാൻ പറഞ്ഞു എന്നിട്ട് പുറത്തേക്ക് ഇറങ്ങി. ശ്യാം അവന്റെ അടുത്തേക്ക് വന്നതും കാല് നിവർത്തി ഒറ്റ ചവിട്ടിന് ശ്യാമിനെ അവൻ നിലത്ത് ഇട്ടു. ചവിട്ടു കൊണ്ട് വീണ ശ്യാം അവിടെ കിടന്നു ചിരിച്ചു കൊണ്ട് വായിലേക്ക് വിരൽ കയറ്റി ഒരു വിസിൽ അടിച്ചു. അപ്പോഴേക്കും ഒരുപാട് ആൾക്കാർ ഓരോ സൈഡിൽ നിന്നും വരാൻ തുടങ്ങി. പറഞ്ഞു തീരും മുൻപ് നന്ദൻ അവരുമായി അടി തുടങ്ങി. വന്ന അഞ്ചു ആറു പേരെ നന്ദൻ ഇടിച്ചു ഇട്ടു. അതോടെ ശ്യാം ഒന്ന് ഭയന്ന് പിറകിലേക്ക് മാറി. പെട്ടന്ന് നന്ദന്റെ തലയിലേക്ക് ഒരു ഇരുമ്പ് വടി വന്നു അടിച്ചു. അടിയുടെ ആഘാതത്തിൽ നന്ദൻ നിലത്ത് വീണു. ഒരു ചിരി മാത്രം ദൂരെ നിന്ന് കേട്ട് കൊണ്ട് ശ്യാം അങ്ങോട്ട് നോക്കിയപ്പോൾ അവന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ സലീം ആയിരുന്നു അത്..
ശ്യാം :അളിയാ നീ ഇത് എവിടെ നിന്ന് വന്നു ചാടി...
സലീം :സമയം കറക്റ്റ് അല്ലെ..
ശ്യാം :പിന്നെ.. കറക്റ്റ്..
സലീം :ഇത് ഏതവൻ ആണെടാ.. പണിയാൻ വന്നത് ആണോ..
ശ്യാം :അതേടാ എല്ലാം ഇന്നലെ രാത്രി കഴിഞ്ഞു എന്ന് കരുതി
💬 Comments
View all comments