Chapter Title : ഹരിതം സുന്ദരം 2 [Artificial Nanadhu]
നിന്നിറങ്ങി അവൾ പണ്ട് പറഞ്ഞ അടയാളങ്ങളെല്ലാം വെച്ചു നോക്കുമ്പോൾ ഇത് അവളുടെ വീട് തന്നെ ദൈവമേ ഞാൻ ആരെ കാണരുതെന്ന് ആഗ്രഹിച്ചോ വിധി അവളുടെ മുന്നിൽ എന്നേ വീണ്ടും എത്തിച്ചിരിക്കുന്നു മിഥുന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ മഹേഷ് പറഞ്ഞു നിനക്കിത് ആദ്യയത് കൊണ്ടാ വഴിയേ ഇത് ശീലയ്ക്കോളൂ നിങ്ങളുടെ വളിപ്പടി ഒന്ന് നിർത്തുവോ അവൻ ഒന്നാമത് മുള്ളിലാ നിക്കുന്നേ പിന്നെ ലോകത്ത് ആദ്യത്തെ പെണ്ണ് കാണാലാണല്ലോ നീ ഒന്ന് പോടീ ആദി എന്റെ മോളെയിങ്ങ് താ കുഞ്ഞിനെ എടുത്ത് മഹേഷ് മുന്നിൽ നടന്നു പെട്ടന്ന് മിഥുൻ ആതിരയുടെ ചെവിയിലായി പറഞ്ഞു ഏട്ടത്തി ഇത് അവളുടെ വീടാ നിത്യയുടെ പെട്ടന്ന് ആതിര ഒന്ന് ഞെട്ടിയെങ്കിലും അവൾക്ക് ചിരിയാണ് വന്നത് എന്നാൽ അത് പുറത്തു കാണിക്കാതെ അവൾ പറഞ്ഞു എടാ നമുക്ക് കണ്ടിട്ട് പെട്ടന്നിറങ്ങാം വന്നുപോയില്ലേ
എന്താ എല്ലാവരും അവിടെ തന്നെ നിന്നെ അകത്തേക്ക് വരു പെട്ടന്ന് അകത്തു നിന്ന വന്ന ഒരാൾ പറഞ്ഞു
ദാസൻ : എന്റെ മോൻ ആദ്യായിട്ടാ പെണ്ണ് കാണാൻ ഇറങ്ങുന്നത് അവന് അതിന്റെ ടെൻഷൻ ഞങ്ങളോട് പറഞ്ഞതാ
അതൊന്നു സാരമില്ല ഞങ്ങളുടെ മോളും ആദ്യായിട്ടാ വന്ന ആലോചനകൾ ഒന്നും അവൾക്ക് ഇഷ്ടായില്ല ഇവിടുത്തെ മോനെ കണ്ടപ്പോഴേ അവൾക്ക് ഇഷ്ട്ടായിന്ന് പറഞ്ഞു അതാ നിങ്ങളോട് വരാൻ പറഞ്ഞേ ഹരി ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട് ഞാൻ സുരേഷ് നിത്യമോളുടെ അമ്മാവനാ
അയാൾ പറഞ്ഞ വാക്കുകൾ കേട്ട് മിഥുന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി ദൈവമേ ഞാനാണെന്ന് മനസിലാക്കി തന്നെയാണ് നിത്യ ഈ പെണ്ണ് കാണാലിനോട് യെസ് പറഞ്ഞത് അവൾ എന്തെങ്കിലും പ്ലാൻ ചെയ്ത് എന്നേ കുടുക്കിയതാണോ മിഥുൻ വെട്ടി വിയർക്കാൻ തുടങ്ങി
സുരേഷ് : എല്ലാരും അകത്തേക്ക് വരുക
അകത്തേക്ക് കയറിയപ്പോൾ തന്നെ നിത്യയുടെ അച്ഛൻ എല്ലാവരെയും സ്വികരിച്ച ഇരുത്തി
സുരേഷ് : ഇത് നിത്യമോളുടെ അച്ഛൻ രാജീവ് അമ്മ സുനിത
ദാസൻ : ഞാൻ ശിവദാസൻ ഇത് എന്റെ ഭാര്യ പ്രിയ ഇത് ഞങ്ങളുടെ മൂത്തമകൻ മഹേഷ് ഇത് അവന്റെ ഭാര്യ ആതിര ഇത് അവന്റെ മോൾ
💬 Comments
View all comments