Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]
ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു മിഥുന്റെ കല്യാണം ഉറപ്പിച്ച വിഷയം അവിടെ ഹോട്ട് ന്യൂസ് ആയി ഇതിന്റെ ഇടയ്ക്ക കസിൻസിനെ കണ്ട മിഥുനും മഹേഷും അവരുടെ അടുത്തേക്ക് പോയി
മഹേഷ് : ടാ അച്ചു എവിടെടെ സാധനം
മിഥുൻ : ഡാഷ് ബോർഡിൽ ഉണ്ട് ഏട്ടാ ഞാൻ ഇന്നലെ തന്നെ എടുത്തിട്ടു
മഹേഷ് : എന്നാ അവന്മാരെയും വിളിക്ക്
മിഥുൻ : നമുക്ക് അങ്ങോട്ട് മാറി നിക്കണോ
മഹേഷ് : വേണ്ടടാ ഡോർ തുറന്നിട്ടാമതി നമുക്ക് പാർക്കിങ്ങിൽ ഇരിക്കാം അവന്മാർ എവിടെ
മിഥുൻ : അവൻമാർ ഗ്ലാസും വെള്ളവും വാങ്ങാൻ പോയി ഏട്ടാ രണ്ടു ഫുൾ ഉണ്ട് അതു മതിയാകുമോ
മഹേഷ് : തിരിച്ചു പോകുമ്പോൾ അച്ഛനെ കൊണ്ട് ഓടിപ്പിക്കാം
മിഥുൻ : അല്ല അച്ഛൻ അടികുവോ ഇനി
മഹേഷ് : ഇല്ലേ നീ ഓടിച്ചോ ഇങ്ങോട്ട് ഫുൾ ഞാനല്ലേ ഓടിച്ചത്
മിഥുൻ : അവരെ കാണുന്നില്ലല്ലോ? ഏട്ടാ ഏട്ടത്തി വരുന്നു
മഹേഷ് : എന്താണ് ആതിമോളെ?
ആതിര : ടാ അച്ചു നീ മാത്രം ഇങ്ങ് വന്നേ?
മഹേഷ് : എന്താ മനുവേട്ടൻ വരണ്ടേ?
ആതിര : നിങ്ങൾ അവിടെ നിന്നാൽ മതി
മഹേഷ് : അല്ല എന്റെ മോളെവിടെ
ആതിര : ഞാൻ കൊണ്ടുപോയി കളഞ്ഞു എന്തേ?
മഹേഷ് : എന്താ ആതിമോൾ കലിപിലാണല്ലോ
ആതിര : എന്റെ പൊന്നു സഹോദരാ എന്നേ വിട്ടേക്ക് 🙏🏻
മിഥുൻ : ആ ബെസ്റ്റ് രണ്ടും കൂടി തുടങ്ങിക്കോ എന്താ ഏട്ടത്തി?
ആതിര : അതെ അച്ചു എന്താടാ അവിടെ നടന്നെ?
മിഥുൻ അവിടെ നടന്നതെല്ലാം ആതിരയോട് പറഞ്ഞു ഒരു സിനിമാ കഥ കേൾക്കുന്ന അത്ഭുതത്തിൽ ആതിര എല്ലാം കേട്ട് നിന്നു
അപ്പോഴേക്കും വെള്ളം വാങ്ങാൻ പോയ കസിൻസ് എത്തിയിരുന്നു അവരു വന്നപ്പോൾ മഹേഷ് അടി തുടങ്ങി
ആതിര : നീ മുറിയിൽ നിന്നിറങ്ങുന്നവരെ ഞാൻ മുള്ളിലാ നിന്നത് ഹോ ഇപ്പോൾ എല്ലാം നല്ലരീതിയിൽ അവസാനിച്ചല്ലോ ഹോ സമാധാനം
മിഥുൻ : അതെ ചേച്ചി ഇങ്ങനൊരു എൻഡിങ് ഞാനും പ്രതീക്ഷിച്ചില്ല
💬 Comments
View all comments