Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]
കാല് പിടിച്ചു കരഞ്ഞു പറഞ്ഞു എന്നിട്ടും അവരത് വിശ്വസിച്ചില്ല അപ്പോൾ തന്നെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു മാത്രമല്ല അവർ നമ്മുടെ മാമ്മൻമാരെയും നമ്മളുടെ ചില ബന്ധുക്കളെയും ആ കൂടെ വിളിച്ചു വരുത്തി അമ്മു കള്ളിയാണെന്ന് ഇവിടെ മുഴുവനും പറഞ്ഞു അച്ഛനും അമ്മയും ഞങ്ങളും ഇവിടെ ഏത്തുമ്പോൾ അമ്മുവിന് പേടിച്ചു പനിപിടിച്ചിരുന്നു അപ്പോഴേക്കും മാളുവിന്റെ കൂട്ടുകാരി പാദസരവും കൊണ്ട് വന്നു മാളു എവിടേയോ തുള്ളാൻ പോയപ്പോൾ അത് ഊരി കൂട്ടുകാരിയുടെ കൈയിൽ കൊടുത്തിട്ട് പോയി അതാ നായിന്റെ മോൾ മറന്നുപോയി പോലും പിന്നെ അച്ഛനോട് അവർ മാപ്പ് പറഞ്ഞെങ്കിലും ഞങ്ങൾ അമ്മുവിനെയും കൂട്ടി അവിടുന്ന് ഇറങ്ങി മനുവേട്ടൻ അമ്മുവിനെ വാരി എടുക്കുമ്പോൾ തീ പോലത്തെ പനിയായിരുന്നു അതു കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല ഞാൻ മാളുവിനെ പിടിച്ചു വലിച്ചു കരണക്കുറ്റിക്ക് ഒരെണ്ണം കൊടുത്തു ദേ കിടക്കുന്നു അവളുടെ പല്ല് രണ്ടെണ്ണം താഴെ
അമൽ : അതു തകർത്തു അച്ചുവേട്ട അവൾക്ക് അത് കിട്ടിയാൽ പോരാ
മഹേഷ് : ടാ അമ്മുവിന്റെ ആ പനി മാറാൻ ഏതാണ്ട് രണ്ടാഴ്ച്ച എടുത്തു ആ ദിവസങ്ങളിലെല്ലാം അമ്മു ഞാനെടുത്തിട്ടില്ലാ ഞാനെടുത്തിട്ടില്ലാ എന്ന് പിച്ചും പേയും പറയുമായിരുന്നു
മിഥുൻ : പനി പിന്നെയും പോട്ടെന്നു വെക്കാം അവളുടെ പേടി എത്ര കാലമെടുത്താ മാറിയതെന്ന് അറിയോ അവൾക്ക് കുറേ കാലം പാദസരത്തിന്റെ സൗണ്ട് പേടിയായിരുന്നു പിന്നെ ഏട്ടത്തി വന്നതിൽ പിന്നെയാ കുറേയൊക്കെ മാറിയത് ഇന്ന് കാണുന്ന അമ്മുവായതിന്റെ ഫുൾ ക്രെഡിറ്റ് ഏട്ടത്തിക്കാ.
മഹേഷ് : ഒരു കാര്യത്തിൽ മാത്രം ഞങ്ങൾക്ക് കൃഷ്ണൻ മാമനോടും കുടുംബത്തോടും നന്ദിയുണ്ട്
അമൽ : അതെന്താ ഏട്ടാ
മിഥുൻ : ടാ അന്ന് അയാളും കുടുംബവും ആ പട്ടിഷോ കാണിച്ചത് കൊണ്ട് അച്ഛന് വാശിയായി ഒരു പദസരത്തിന്റെ പേരിൽ അമ്മു നാണം കേട്ടത് തന്റെ മക്കളിൽ ആരും ഇനി ആരുടെ മുമ്പിലും എവിടെയും നാണം കെടരുതെന്ന വാശി അച്ഛനെ വളർത്തി അങ്ങനെ ഈ കാണുന്ന കോൺട്രക്ടർ ശിവദാസൻ മുതലാളിയായി
അമൽ : പൊളി ഒരു സിനിമ കഥ പോലുണ്ട്
ചേട്ടാ അമ്മുവിനെ കാണാൻ മാളു
💬 Comments
View all comments