Chapter Title : ഹരിയുടെ കാവൽക്കാർ 2 [Karthik]
"" നിത്യ അമ്മുവിനോട് ചോദിച്ചു.
""അതിനു ഇവിടെ മലയാളം ഫിലിം ഒന്നുമില്ല.. ""
""ശെടാ.. എന്ന ഉള്ള സിനിമക്ക് പോകാം ""
""ശരിയാ.. ഇവിടെ അടുത്താ മാൾ.. ഫസ്റ്റ് ഷോക്ക് പോകാം ""
രണ്ടുപേരും പോകാനായി ഇറങ്ങിയപ്പോ ഹരിയെവിടെ ലാപ്ടോപ്പിൽ എന്തോ വർക്കിൽ ആയിരുന്നു.
""എങ്ങോട്ടാ രണ്ടുപേരും ""
""ഒരു സിനിമക്ക് പോകാമെന്നു കരുതി "" അമ്മു ഹരിയെ നോക്കി പറഞ്ഞു.
"" അതെന്താണ് എന്നെ കൂട്ടാതെയൊരു പോക്ക്. അതോ ഇനി നമ്മളെ ഒന്നും പറ്റില്ലേ ""
""അയ്യോ അതല്ല സാറിനോട് എങ്ങനെ ചോദിക്കുമെന്ന് കരുതിയിട്ടാണ് ""
""ഓഹോ അങ്ങനെ.. ഞാൻ ഓഫീസിൽ മാത്രമാണ് നിങ്ങളുടെ സീനിയർ. വീട്ടിൽ നമ്മൾ സുഹൃത്തുക്കളായിരിക്കും.. അങ്ങനെ അല്ലാന്നുണ്ടോ?""
""അങ്ങനെയൊന്നുമില്ല. ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.. സാറും വാ നമുക്കൊരുമിച്ചു പോകാം ""
""ഏയ്.. നിങ്ങൾ പോയിട്ടുവാ എനിക്ക് കുറച്ചു പണിയുണ്ട് ""
""ഇന്നെങ്കിലും ആ കമ്പ്യൂട്ടറൊന്നു മാറ്റിവക്ക് സാറേ.. "" നിത്യ കളിയാക്കുന്നത് പോലെ പറഞ്ഞു.
""ഒക്കെ എങ്കിൽ അങ്ങനെയാവട്ടെ.. ഞാൻ റെഡി ""
മൂവരും കൂടി മാളിലേക്ക് വച്ചുപിടിച്ചു. സമയം ഇല്ലാത്തതിനാൽ വേഗം തന്നെ ഏതോ ഒരു ഹിന്ദി പടത്തിനു ടിക്കറ്റ് എടുത്തു കയറി. ഹരിയുടെ അടുത്ത് അമ്മുവും അമ്മുവിന്റെ അടുത്ത് നിത്യയും സീറ്റ് പിടിച്ചു. വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.
പടം തുടങ്ങി.. എല്ലാവരും അതിൽ ലയിച്ചു നിന്നു. ഇടക്കെപ്പോഴോ സിനിമയിൽ ഒരു നീണ്ട ലിപ്‌ലോക്ക് സീൻ വന്നു. അതുകണ്ട അമ്മു മടിച്ചു തല താഴ്ത്തി.. ഹരി ഒപ്പം ഇരിക്കുന്നത് കാരണം അവൾക്കു നോക്കാനൊരു മടി. നിത്യ അതുമനസിലാക്കി ഉള്ളിൽ ചിരിച്ചു. ഹരി മറ്റൊന്നും ചിന്തിക്കാതെ സിനിമ കണ്ടു തീർത്തു.
പുറത്തിറങ്ങിയ അമ്മുവിന് ചെറിയ ചമ്മലുണ്ടെങ്കിലും നിത്യ മാൾ ആസ്വദിക്കുന്ന തിരക്കിലായിരുന്നു. അങ്ങനെ ഫുഡ് കഴിച്ചു പാർക്കിൽ പോയി ആ ഞായർ അവർ ഒരുപാട് ആസ്വദിച്ചു..
""ഒരുപാട് കാലത്തിനു ശേഷമാണ് ഞാനിത്ര ചിരിക്കുന്നത് "" ഹരി വളരെ ഓപ്പൺ ആയി അവരോടു സംസാരിക്കാൻ തുടങ്ങി.
""സാറ് മാത്രല്ല ഞങ്ങളും ""
""എങ്കി ഞാനൊരു കാര്യം പറയാം.. നമ്മൾ ഇപ്പോൾ നല്ല സുഹൃത്തുക്കലാണല്ലോ.. രണ്ടുപേരും ഇനി എന്നെ സർ എന്ന് വിളിക്കരുത്.. പ്ലീസ് ""
""അയ്യോ.. അതെങ്ങനെ ശരിയാവും "" രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു.
""അമ്മു നിത്യ.. നിങ്ങള്ക്ക് രണ്ടുപേർക്കും ഞാനൊരു ഫ്രണ്ട് അല്ലാന്നു തോന്നുന്നുണ്ടോ ""
""അങ്ങനെയൊന്നുമില്ല ഞങ്ങൾക്ക് നല്ലൊരു ഫ്രണ്ട് തന്നെയാണ്. ""
💬 Comments
View all comments