Chapter Title : ഹർഷവർഷാരവം ഒരു ഇരട്ട കല്യാണം [Aardranurag]
എന്റെ ക്ലോസ്.." ആദി അവരെ വർഷയ്ക്ക് പരിചയപ്പെടുത്തി. വർഷ അവളുടെ നീളൻ കണ്ണുകൾ ചിമ്മിക്കൊണ്ട് അവരെ നോക്കി ചിരിച്ചു. അവളുടെ ആ വശ്യമായ ചിരിയിലും മണത്തിലും മനം മയങ്ങി അവർ തരിച്ചു നിന്നു.
"വർഷ തന്നെ ആണല്ലോ അല്ലെ.. അല്ല.. ഞങ്ങൾക്ക് ഇടക്ക് ഇവരെത്തന്നെ മാറിപ്പോകാറുണ്ടേ.." പരിസരബോധം വീണ്ടെടുത്തുകൊണ്ട് വരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു.
"അവൾ തന്നെയാ വർഷ.. ഞാനാ ഹർഷ.. ഞങ്ങൾക്ക് മാറിപ്പോവില്ല.." ഹർഷ ചിരിച്ചുകൊണ്ട് അവരുടെ ഇടയിലേക്ക് വന്നു. രണ്ടു ദേവതകളുടെ സൗന്ദര്യ ചൂടിൽ കിരണും വരുണും നിന്നുരുകി.
"എന്താടാ.. വായും പൊളിച്ചു നിൽക്കുന്നത്.." അഭി ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു.
"അല്ലാ.. ഞാനിപ്പൊഴാ ശ്രദ്ധിച്ചത്.. നിങ്ങളെപോലെതന്നെ.. ഇവർക്കും സ്വഭാവത്തിൽ മാത്രം ചെറിയൊരു വ്യത്യാസം ഫീൽ ചെയ്യുന്നുണ്ട്.." കിരൺ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഹാ.. അത് ശരിയാ.. ഞങ്ങളുടെ വീട്ടിലും അങ്ങനാ തിരിച്ചറിയുന്നത്.." ഹർഷ ചിരിച്ചുകൊണ്ട് പറഞ്ഞു.
"വർഷ അധികം സംസാരിക്കില്ലേ.." വരുൺ ചോദിച്ചു.
"സംസാരിക്കുമല്ലോ.. ക്ഷീണമായത് കൊണ്ടാ.. രാവിലെതൊട്ടുള്ള ഓട്ടമല്ലേ.." വർഷ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഓട്ടം കഴിയാറായിട്ടില്ല.." കിരണിന്റെ അർഥം വച്ചുള്ള പറച്ചിൽ കേട്ട് ഹർഷയും വർഷയും കണ്ണുകൾ വിടർത്തി.
"ഹാ.. അത്.. അത് അവൻ ഒരു തമാശ പറഞ്ഞതാ.. അതാ ഇവന്റെ തമാശയുടെ പ്രത്യേകത.. ആർക്കും ഒന്നും മനസ്സിലാവില്ല.." വിഷയം മാറ്റിക്കൊണ്ട് ആദി പറഞ്ഞു. അത് കേട്ട് അവർ എല്ലാവരും ചിരിച്ചു.
"ഏട്ടാ.. ഞങ്ങൾ വാഷ്റൂം വരെ ഒന്ന് പോയിട്ട് വരാം.." വർഷ ആദിയോട് പറഞ്ഞു.
"നിങ്ങൾ പോയിട്ട് വാ.. പരിപാടി കഴിഞ്ഞല്ലോ.. അത് കഴിഞ്ഞു നമുക്കിറങ്ങാം.." ആദി അവരോട് പറഞ്ഞു.
"കൂടെ വരണോ.."
💬 Comments
View all comments