Chapter Title : ഹർഷവർഷാരവം ഒരു ഇരട്ട കല്യാണം [Aardranurag]
തന്നെയല്ലേ.. ഒരേ വിത്ത്.. എന്നാലും ഏട്ടന് വരാൻ പറ്റിയില്ലല്ലോ.. കല്യാണത്തിന് മുൻപ് ഒന്ന് കൂടാൻ പറ്റിയില്ല.." ഹർഷ പതിയെ പറഞ്ഞു.
"ഹും.. ശരിയാ.. ഇനി വരുമ്പോ ഏതെങ്കിലും മദാമയുമായിട്ട് വരാതിരുന്നാ മതി.. അവിടുത്തെ നല്ല വെളുത്ത സുന്ദരികളെ കണ്ടാൽ നമ്മളെ മറക്കുമോ ആവോ.." വർഷ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഹാ.. നിങ്ങൾ വന്നിട്ട് എന്താ പറയാതിരുന്നത്.. ദേ ഇവന്മാർ കാത്തു നിൽക്കുവായിരുന്നു റൂമിൽ കേറാൻ.." അഭി അവരുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.
"അയ്യോ.. ഞങ്ങൾ മറന്നു പോയി ഏട്ടാ.. അമ്മയും മാമനുമായി സംസാരിച്ച് നിൽക്കുവായിരുന്നു.." വർഷ വിരൽ കടിച്ച് ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
"അതൊന്നും സാരമില്ലെടാ.. ഞങ്ങൾ പെട്ടെന്ന് ശരിയാക്കാം.." വർഷയുടെ നിറമാറിലേക്കും കണ്ണിലേക്കും നോക്കിക്കൊണ്ട് കിരൺ പറഞ്ഞു. വർഷ നാണം അഭിനയിച്ച് കണ്ണുതാഴ്ത്തിക്കൊണ്ട് പുഞ്ചിരിച്ചു.
"ഹാ.. എന്നാൽ കേറിക്കോടാ.. ഞങ്ങൾ ഇവരുടെ ഫാമിലിയെ യാത്രയാക്കിയിട്ട് വരാം." "ഒക്കെടാ.. നിങ്ങൾ വിട്ടോ.. ഇതിപ്പോ തീർക്കാം.." ഹർഷയെ നോക്കിക്കൊണ്ട് വരുൺ പറഞ്ഞു. ഹർഷ അവനെ നോക്കി തലയാട്ടിക്കൊണ്ട് പുഞ്ചിരിച്ചു. ആദിയും അഭിയും പുറത്തേക്കിറങ്ങി. കിരണും വരുണും പൂ നിറഞ്ഞ കവറും എടുത്ത് നടന്നു.
"പൂവിഷ്ടാണോ.." കിരൺ നടന്നു തുടങ്ങിയ വർഷയോട് ചോദിച്ചു.
"ഹും.." അവൾ മൂളി.
"എനിക്കും.. ഞാൻ ബെഡിൽ നന്നായി വിതറിക്കോളാം.." കവറുതുറന്ന് ചുവന്ന ഏതാനും റോസാപ്പൂവിതളുകൾ അവൾക്ക് കൊടുത്തുകൊണ്ട് കിരൺ പറഞ്ഞു. അവൾ അത് വാങ്ങിച്ചുകൊണ്ട് ചിരിച്ചുകൊണ്ട് നാണത്തോടെ വേഗം നടന്നകന്നു.
"എനിക്കില്ലേ.." ഹർഷ കൈ നീട്ടിക്കൊണ്ട് ചോദിച്ചു.
"ഹാ.. ഞാൻ തരാം.." വരുൺ ചാടിക്കേറി അവളുടെ കൈ നിറയെ പൂ നിറച്ചുകൊണ്ട് പറഞ്ഞു. ഹർഷ അതിൽ നിന്ന്
💬 Comments
View all comments