0%

Chapter Title : ഹൗസ് ഡ്രൈവർ [അൻസിയ]

Author : അൻസിയ Read All Parts 129.6K

നല്ല മനുഷ്യൻ ആവുമെന്ന്..... വീട്ടിൽ നിന്നും ഇറങ്ങുമ്പോ എന്തോ എല്ലാം നഷ്ട്ടപ്പെട്ടു എന്നൊരു തോന്നൽ എനിക്കുണ്ടായി... കണ്ണുകൾ അടഞ്ഞു സൈഡിൽ കൂടി കണ്ണീർ ഞാൻ എത്ര പിടിച്ചു നിർത്തിയിട്ടും നിന്നില്ല.... ആകെ ഒരു ഇരുട്ട് മാത്രം.... പിന്നെ എല്ലാം യാന്ത്രികമായിരുന്നു എയർപോർട്ട് എത്തി കൂട്ടുകാർ തിരിച്ചു പോകുമ്പോ അതിലും വലിയ സങ്കടം ആയിരുന്നു.... അതിനെയും ചിരിച്ചു കൊണ്ട് നേരിട്ട് ഞാൻ ആദ്യമായി എയർപോർട്ടിന്റെ ഉള്ളിലേക്ക് കടന്നു.... സംശയം ഉള്ള കാര്യങ്ങൾ മുന്നിൽ നിന്ന ആളോട് ചോദിച്ചു അവസാനം ഫ്‌ളൈറ്റ് കയറുന്ന വെയ്റ്റിങ് റൂമിൽ എത്തി..... അവിടെ ഇരുന്ന് കണ്ണുകൾ അടച്ചപ്പോ ഉപ്പയില്ലാതെ വീട്ട് പണി എടുത്ത് ഞങ്ങളെ വളർത്തിയ ഉമ്മാടെ മുഖം ആണ് തെളിഞ്ഞു വന്നത്.... അനിയൻ പഠിക്കാൻ മിടുക്കനാണ് പഠിപ്പിക്കണം... അനിയത്തിയെ നല്ലഒരു പയ്യനെ കൊണ്ട് കെട്ടിക്കണം കുറെ സ്വർണ്ണവും എല്ലാം കൊടുത്ത് അതിന് അവിടെ എന്ത് കഷ്ടപ്പാട് ആണെങ്കിലും പിടിച്ചു നിക്കണം എന്ന നിശ്‌ചയിച്ചു ഉറപ്പിച്ചു ഞാൻ മുകളിൽ കൂടി പറക്കുന്നത് മാത്രം കണ്ടിട്ടുള്ള വിമാനത്തിന്റെ ഉള്ളിലേക്ക് വലതു കാൽ എടുത്ത് വെച്ചു...........

അവിടുത്തെ എയർപോർട്ടിൽ ഇസ്മായിലും അവന്റെ രണ്ട് കൂട്ടുകാരും പുറത്ത് തന്നെ ഉണ്ടായിരുന്നു... അത് വരെ ഉണ്ടായിരുന്ന ടെൻഷൻ അവരെ കണ്ടപ്പോ പകുതി ആയി.... റൂമിലേക്കുള്ള യാത്രയിൽ റോഡരികിൽ ഉള്ള വലിയ ബിൽഡിങ്ങുകളും വില കൂടിയ കാറുകളും ആദ്യമായി എത്തുന്ന ഏതൊരു ആളിനെ പോലെയും ഞാനും നോക്കി ഇരുന്നു.... അന്നത്തെ ദിവസം ഇസ്മായിലിന്റെ മുറിയിൽ തങ്ങി... പിറ്റേന്ന് ഉച്ചയാകുമ്പോ തന്നെ വിളിക്കാൻ കഫീൽ തന്നെ വരുമെന്ന് അവൻ പറഞ്ഞു.... യാത്ര ഷീണം

💬 Comments

View all comments