Chapter Title : ഹൗസ് ഡ്രൈവർ [അൻസിയ]
ഓരോന്ന് ആലോചിച്ചു ഉറക്കത്തിലേക്ക് വഴുതി വീഴാൻ നേരമാണ് ഫോൺ അടിച്ചത് നോക്കുമ്പോ സൽമ...
"ഹാലോ...."
"ടാ... "
ആ വിളിയിൽ തന്നെ അവളുടെ ഉള്ളിലെ പേടി എനിക്ക് മനസ്സിലായി....
"എന്തേ...??
"നിനക്ക് ഹന്ന മാഡത്തിന്റെ ഫോട്ടോ അയച്ചു തരാറുണ്ടോ...??
ഉള്ളിൽ ഇടുത്തി പോലെ വീണ ചോദ്യം ഒന്ന് പതറി എങ്കിലും ഞാൻ ഇല്ലന്ന് പറഞ്ഞു....
"എന്തേ അങ്ങനെ ചോദിക്കാൻ...??
"അവൾ ഫോട്ടോ എടുക്കുന്നത് മാഡം കണ്ടു...."
"പടച്ചോനെ എന്നിട്ട്....??
ഞാനാകെ പേടിച്ചു വിറക്കാൻ തുടങ്ങി...
"കണ്ടതും മാഡം ഫോൺ വാങ്ങി എറിഞ്ഞു പൊട്ടിച്ചു.... പിന്നെയാണ് മാഡം ഓർത്തത് ആർക്കാണ് അവൾ അയച്ചത് എന്ന്...."
"എന്നിട്ട് എന്തായി...??
"അയച്ചതും എടുത്തതും മാഡം കണ്ടിട്ടില്ല.... പക്ഷെ അവളെയും കൊണ്ട് റൂമിലേക്ക് പോയിട്ടുണ്ട്...."
ഞാനാകെ ഉരുകി ഒലിക്കാൻ തുടങ്ങി.....
"ആസിഫെ ഹന്നാക്ക് അറിയില്ലല്ലോ ഞാൻ നിനക്ക് അയച്ചു തന്നത്...??
"ഇല്ലടി... "
"എന്ന ഞാൻ പിന്നെ വിളിക്കാം ഇങ്ങോട്ട് വിളിക്കല്ലേ...."
"ആഹ്.."
ഫോണ് കട്ടാക്കി ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും വേഗത്തിൽ നടന്നു... എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടാതെ....... ഒരുപാട് തവണ സല്മാക്ക് വിളിക്കാൻ ഫോൺ എടുത്തെങ്കിലും അങ്ങോട്ട് വിളിക്കരുത് എന്നവൾ പറഞ്ഞത് ഓർമ്മ വരും..... സമയം ഇഴഞ്ഞു നീങ്ങി രാത്രി ഒമ്പത് മണി ആയി സാധാരണ എനിക്ക് ഈ നേരത്താണ് ഫുഡ് കൊണ്ടു വരിക ഒൻപതിന് മുന്നേ എന്നല്ലാതെ ശേഷം ഇതുവരെ ആയിട്ടില്ല.... ഒരു സിഗരറ്റ് കത്തിച്ച് പുറത്തേക്ക് ഇറങ്ങിയ എന്റെ മുന്നിലൂടെ വീട്ടിൽ നിന്നും ഒരു കാർ പുറത്തേക്ക് വന്നു.. ഇതുവരെ കാണാത്ത വണ്ടി ആണല്ലോ അത്...
💬 Comments
View all comments