Chapter Title : ഹൌസ് വൈഫ് 2 [കുട്ടപ്പൻ]
പോസ്റ്റ് ഓഫിസ് കവലയിൽ നില്കും... വരണം... "
ചാർളി പറഞ്ഞു..
" ക്ലാസ്സ്... ഉണ്ട്... "
കുനിഞ്ഞു നിന്ന്, കാൽ നഖം കൊണ്ട് ചിത്രം വരച്ചു, നാണം വെടിയാതെ സാവിത്രി മൊഴിഞ്ഞു...
" ഇന്ന് ഒരു ദിവസം, ക്ലാസ്സ് കട്ട് ചെയ്യൂ... ഞാൻ കാത്തിരിക്കും... "
ചാർളി വീണ്ടും...
" ആരെങ്കിലും... കാണും... "
അറച്ചറച്ചു, സാവിത്രി അത്രയും പറഞ്ഞു വച്ചു..
" പേടി ആണെങ്കിൽ... വേണ്ട... "
ചാർളി ഒരു നമ്പർ ഇട്ടു...
" അല്ല... വരാം... "
കൈ വിട്ട് പോകുമോ... എന്ന ഭീതിയായിരുന്നു, സാവിത്രിക്ക്...
ചാർളിക്കാണെങ്കിൽ, സാവിത്രി വരുമെന്ന് നല്ല ഉറപ്പായിരുന്നു....
" ഷാർപ്പ് അറ്റ് ത്രീ... ഓക്കേ.. "
അത്രയും പറഞ്ഞു, ബുള്ളറ്റ് ചീറി പാഞ്ഞു പോയി..
ക്ലാസ്സിൽ അന്ന് ശ്രദ്ധിക്കാനേ, സാവിത്രിക്ക് കഴിഞ്ഞില്ല...
ഒരു ഉപചാരം പോലെ... മടി പറഞ്ഞ സാവിത്രി... എങ്ങനെയും മൂന്നു മണി ആവാൻ കൊതിയോടെ കാത്തു നിന്നു....
++++++++
കൂട്ടുകാരികളോട് കള്ളം പറഞ്ഞു, സ്കൂട്ടായ സാവിത്രി കുണുങ്ങി കുണുങ്ങി പോസ്റ്റ് ഓഫിസ് കവലയിൽ ചെല്ലുമ്പോൾ ബൈക്കിൽ ചാരി, തന്റെ ചുള്ളൻ വഴിക്കണ്ണുമായി കാത്തു നിൽപുണ്ടായിരുന്നു..
നാല് പാടും നോക്കി, പരിചയക്കാർ ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി, സാവിത്രി, ചാർളിയുടെ അരികിലേക്ക് നടന്നടുത്തു...
" എന്താ...? "
അല്പം നാണത്തോടെ, സാവിത്രി ചോദിച്ചു..
" പറയാം... കേറൂ... "
ബൈക്ക് സ്റ്റാർട്ട് ചെയ്തു, ചാർളി പറഞ്ഞു..
" അയ്യോ... ഞാനോ...? വല്ലവരും കാണും... "
സാവിത്രി , ചിണുങ്ങി...
" കേറൂ... മോളെ.. "
ചാർളി ശരിക്കും,
💬 Comments
View all comments