Chapter Title : ഹൌസ് വൈഫ് [കുട്ടപ്പൻ]
സാവിത്രിക്ക്...
നാല് പെണ്മക്കളും അളവില്ലാത്ത ദാരിദ്ര്യവും ആയിരുന്നു, വാസുദേവൻ പോറ്റിയുടെയും ഭാര്യ ഭാരതി അന്തർജനത്തിന്റെയും ആകെ ഉള്ള സമ്പാദ്യം...
വലിയ നട വരവോ, കാര്യമായ ആൾ കൂട്ടമോ ഒന്നും ഇല്ലാത്ത, ശുഷ്കിച്ച ഒരു ക്ഷേത്രത്തിലെ പൂജാരി ആയ വാസുദേവൻ പോറ്റി നിത്യ വൃത്തി കഴിയാൻ പാട് പെട്ടെങ്കിലും സമുദായ സ്നേഹവും ആഡ്യത്വവും കയ്യൊഴിയാൻ ഒരുക്കമല്ലായിരുന്നു...
കാര്യം ദാരിദ്ര്യവും പരിവട്ടവും ഒക്കെ ആണെങ്കിലും കുട്ടികൾ നാല് പേരും കാണാൻ ഒന്നിനൊന്നു മെച്ചമായിരുന്നു...
സാവിത്രി പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം...
റോഡ് ഒതുങ്ങി, കോളേജിലേക്ക് നടന്നു പോവുകയായിരുന്നു, സാവിത്രി...
പെട്ടെന്നാണ് അത് സംഭവിച്ചത്...
അതി വേഗത്തിൽ വന്ന ഒരു ബൈക്ക്, കെട്ടിക്കിടന്ന ചെളി വെള്ളം ആകെ സാവിത്രിയുടെ മേൽ തെറിപ്പിച്ചു...
കരയാൻ പോലും കഴിയാത്ത അവസ്ഥ...
സാവിത്രി കിടന്നു വിയർത്തു...
ബൈക്ക്കാരൻ അവിടെ നിർത്തി, സാവിത്രിയോട് മാപ്പ് ചോദിച്ചു.... എന്ത് പ്രായശ്ചിതം വേണേലും ചെയ്യാമെന്ന് പറഞ്ഞു......
ചെളി വെള്ളത്തിൽ കുളിച്ചു നിൽക്കുന്ന സമയത്തും, സാവിത്രിയുടെ കണ്ണുകൾ ആ ബൈക്ക്കാരൻ ചെറുപ്പക്കാരന്റെ മേലായിരുന്നു....!
വെളുത്തു തുടുത്ത അതി സുന്ദരൻ ആയ ചെറുപ്പക്കാരൻ....
നല്ല ഓറഞ്ച് നിറം..
പാന്റ്സും ഷെർട്ടും വേഷം..
ഷേർട്ട് ഇൻ ചെയ്തിരിക്കുന്നു...
കരുതലോടെ വെട്ടി നിർത്തിയ മനോഹരമായ താടി... അരികുകൾ ഷേവ് ചെയ്ത് ഭംഗി വരുത്തിയിട്ടുണ്ട്.. ( ആ ഭംഗിയുള്ള മുഖത്ത്, താടി ഇല്ലായിരുന്നു എങ്കിൽ, വലിയ പോരായ്മ ഉണ്ടായേനെ... എന്ന് തോന്നിപ്പോകും...!)
എല്ലാം മറന്നു, സാവിത്രി അന്തം വിട്ട് അയാളെ തന്നെ നോക്കി നിന്ന് പോയി...!
അടുത്ത നാൾ ആ സ്ഥലത്ത് കാണാം എന്ന് പറഞ്ഞു, വീണ്ടും ഒരിക്കൽ കൂടി സോറി പറഞ്ഞു, അയാൾ യാത്രയായി...
സാവിത്രി അന്ന് കോളേജിൽ പോയില്ല...,
അടുത്ത വീട്ടിൽ കയറി, ചെളി മുഴുവൻ തൂത്തു കളഞ്ഞു, ഉണങ്ങിയപ്പോൾ, സമയം ഉച്ചയോടു അടുത്തിരുന്നു...
ചെളി പറ്റിയതോ, അന്നത്തെ ക്ലാസ്സ് മുടങ്ങിയതോ ഒന്നും ആയിരുന്നില്ല, സാവിത്രിയുടെ ചിന്ത...
വിണ്ണിൽ നിന്നെങ്ങാനും പൊട്ടി വീണതോ... എന്ന് തോന്നിക്കുമാറു ഒരു കമദേവൻ...!
കണ്ണ് അടച്ചാലും തുറന്നാലും.... ഒരേ ഒരു രൂപം.... സദാ സമയം കണ്ട് നില്കാൻ വല്ലാത്ത ഒരാഗ്രഹം...
അന്ന്
💬 Comments
View all comments