ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]
📝 Ongoing
👁 379935 views ❤ 822 likes 💬 42 comments
ഹെബ്രോണിലെ ഒലിവ് പൂക്കള്‍ Hebronile Olive Pookkal | Author : Smitha മുമ്പിലെ അനന്തമായ നീലക്കടലിലേ പതഞ്ഞുയരുന്ന തിരകളിലെക്ക് കണ്ണുകള്‍ നട്ട് ഇളവെയിലില്‍ ഇരിക്കുകയായിരുന്നു അഫ്രീന്‍. പ്രണയിക്കുന്നവരുടെ കനവുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കടല്‍ ഭംഗി. ഈ ആകാശം എങ്ങനെയാണ് പ്രപഞ്ചത്തിന്‍റെ ആര്‍ദ്രമായ ഓര്‍മ്മപോലെ ഇങ്ങനെ നിത്യ വിശാലമായിക്കിടക്കുന്നത്? പക്ഷികള്‍ക്കും തുമ്പികള്‍ക്കും പറക്കാന്‍? മേഘങ്ങള്‍ക്ക് പുതുമഴയായി പെയ്തിറങ്ങാന്‍? കാമുകന്‍റെ നനവുള്ള അധരത്തിലെ തേന്‍ മഴസുഗന്ധവുമായി കാറ്റിന് ഇരമ്പിയടുക്കാന്‍? അവള്‍ ആ ഓര്‍മ്മയില്‍ ശബ്ദമുണ്ടാക്കിച്ചിരിച്ചു. അടുത്തൊന്നും ആരുമില്ല.
💬 Comments
View all comments