Chapter Title : ഹേമലത എന്റെ മേമ 13 [കർണ്ണൻ]
കരിമ്പടം കാണിച്ചശേഷം അവർ വേഗം നടന്നു. നനഞ്ഞ വസ്ത്രം കാരണം സ്പീഡല്പം കുറവാണെങ്കിലും എൻ്റെ മൂന്നിൽ നിന്നും ഒന്ന് മറഞ്ഞു കിട്ടാനുള്ള ത്വര ആ ചലനങ്ങളിൽ തെളിഞ്ഞു കാണാം....!
ആ രൂപം കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ഞാനൊരു ആനയാറാട്ട് തന്നെയങ്ങ് നടത്തി. ഇനി ഒന്നുമൊരു വിഷയമല്ല. ആരെയും പേടിക്കാനുമില്ല. എൻ്റെ മേമ പതിയെപ്പതിയെ എന്റെ സ്വന്തമായിക്കൊണ്ടിരിക്കുകയാണ്....!
അടക്കി നിർത്താൻ പറ്റാത്ത ആഹ്ലാദത്തിമിർപ്പിൽ എന്തൊക്കെയാ ചെയ്യേണ്ടതെന്നറിയാതെ പന്നി കുത്തിമറയുന്നപോലെ ഞാനാ കുളത്തിൽ എന്തൊക്കെയോ ചെയ്തു കൂട്ടി. രണ്ടാഴ്ച്ച കുളിക്കാനുള്ള സോപ്പാണ് മേലാകെ തേച്ചു പിടിപ്പിച്ചത്. പതപ്പിച്ചു പതപ്പിച്ചു സോപ്പ് പാതിയോളമായപ്പോഴാണ് നിർത്തിയത്....!
ആഹ്ലാദവും തുള്ളിച്ചാടലുമൊക്കെ ഇവിടെത്തന്നെ തീർക്കണം. വീട്ടിലേക്കു കയറിയാ ഒരു ലക്ഷണപ്പിശകും ആർക്കും തോന്നാൻ പാടില്ല....!
പിന്നെയും കുറച്ചു നേരം കൂടെ വെള്ളത്തിൽ കിടന്ന് മൊത്തമൊന്നു ശാന്തമാക്കിയ ശേഷമാണ് കരയ്ക്ക് കയറിയത്. ശേഷം കരിമ്പടമെടുത്ത് അയയിലിട്ട് വീട്ടിലേക്കു നടന്നു....!
തൊഴുത്ത് കഴിഞ്ഞ് മുറ്റത്തേക്ക് കയറുമ്പോൾ കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു. മേമ കുളിക്കുന്നതാണ്..! ഉള്ളിൽ പിന്നെയും കുളിർകാറ്റു വീശി. മുകളിൽ ചെന്നു കാത്തിരിക്കാം..കുളി കഴിഞ്ഞുള്ള ആ വരവ് കൂടെ ഒന്ന് കാണണം....!
ചാരിയിട്ടിരുന്ന അടുക്കളവാതിൽ തുറന്ന് അകത്തേക്ക് കയറി. ഹാളിലെത്തിയപ്പോൾ പതിവില്ലാത്തവിധം സീരിയൽ സിങ്കങ്ങൾ ഇരുന്ന് ഉറക്കം തൂങ്ങുന്നത് കണ്ടു....!
"എന്തേ...?!!"
ഓഫായിക്കിടക്കുന്ന ടീവിയിലേക്ക് നോക്കി കൈമലർത്തിക്കൊണ്ട് ഞാൻ അന്വേഷിച്ചു....!
എന്നെ കണ്ടതും രണ്ടുപേരുടെയും മുഖത്ത് സൂര്യനുദിച്ചു....!
“ഒന്നും കിട്ടുന്നില്ല...!!"
അമ്മച്ചൻ റിമോട്ട് എടുത്ത് പ്രതീക്ഷയോടെ എനിക്ക് നേരെ നീട്ടി.....!
"കണ്ടോണ്ടിരുന്നപ്പോ ഇതൊന്നു താഴെ വീണു..പിന്നെ ടീവിൽ മൊത്തം തേനീച്ച പോലെ എന്തൊക്കെയോ ആണ് വരുന്നത്...ഞാൻ
💬 Comments
View all comments