Chapter Title : ഹേമലത എന്റെ മേമ 2 [കർണ്ണൻ]
ഞാൻ പോകാൻ തുടങ്ങിയത് എന്ന് രണ്ട് പേർക്കുമറിയാം.....!
"ഞാൻ ഞാനൊക്കെ അടുക്കി വെയ്ക്കുകയായിരുന്നു"..!!!!
ചമ്മൽ മറയ്ക്കാൻ ബാഗിലെയ്ക്ക് നോട്ടം മാറ്റി ഞാൻ പറഞ്ഞു.....!
"ഇങ്ങനാണോ അടുക്കി വയ്ക്കുന്നത്...ഞാനോർത്തു പോകാനുള്ള ഒരുക്കമാണെന്ന്...ശെരി അപ്പൊ പോകുന്നില്ലന്നു ഉറപ്പല്ലേ"..!!!!
"ങ്ഹാ"..!!!!
ഞാനൊന്ന് കനപ്പിച്ചു മൂളി....!
"നല്ല കുട്ടി.. എന്ന വാ നമുക്ക് പറമ്പിലൊക്കെ ഒന്ന് നടക്കാം... കുറെ ആയില്ലേ അങ്ങോട്ടൊക്കെ വന്നിട്ട്"..!!!!
അവരൊന്നു പുഞ്ചിരിച്ചോ....എനിക്കങ്ങനെ തോന്നി......!
"ഞാൻ....ഞാൻ വരാം"..!!!!
ഉള്ളിലുള്ള കലിപ്പ് കുറച്ചു വാക്കുകളിലും പടർന്നിരുന്നു.......!
"മ്ഹും..ശെരി അധികം വൈകരുത് മേമയ്ക്ക് ഒരിടം വരെ പോകാനുണ്ട്..... ഞാൻ താഴെ നിക്കാം"..!!!!
ഉണ്ട് പുഞ്ചിരി ഉണ്ട്.... നല്ല നിറഞ്ഞ പുഞ്ചിരി തന്നെയാണ്......!
ഹ്ഹോ.... ഇവരിതെന്താണ് ഇങ്ങനെ.. ചീത്ത പറയാ....പുഞ്ചിരിക്യാ....ചീത്ത പറയാ.....പുഞ്ചിരിക്യാ....ഞാൻ പിന്നെങ്ങനെ നന്നാവും.......!
ഇങ്ങനെ പ്രോത്സാഹിപ്പിച്ചത് കാരണം വലിയ ഒരു പരീക്ഷണം തന്നെ നടത്തി മൂഞ്ചിയിരിക്കുകയാണ്........!
അതിന്റെ ക്ഷീണം മാറാൻ എന്ത് ചെയ്യുമെന്ന് ആലോചിക്കുമ്പോൾ ദേ അടുത്ത വളമിട്ടേച്ചും പോയിരിക്കുന്നു......!
ഈശ്വര....ഈ പുഞ്ചിരി വെറും വാത്സല്യത്തിന്റെയാണ്.നീയെങ്കിലും അത് മനസ്സിലാക്ക്....എന്നിട്ട് എന്നെ ഇടയ്ക്കൊക്കെ അതൊന്നു ഓർമിപ്പിക്ക്....പ്ലീസ്....!
അഞ്ചു മിനിട്ട് കഴിഞ്ഞപ്പോ ഞാൻ താഴെയ്ക്ക് ചെന്നു.....മേമ എന്നെ പ്രതീക്ഷിച്ചെന്ന വണ്ണം മുറ്റത്തിന്റെ അതിരിലുള്ള കുടംപുളി മരത്തിൽ ചാരി നിൽപ്പുണ്ട്.... അമ്മച്ചനും അമ്മാമ്മയും ഉമ്മറത്ത് എന്തോ സംസാരിച്ചിരിക്കുന്നു.....!
എന്നെ കണ്ടതും അമ്മച്ചന്റെ കണ്ണൊന്നു വിടർന്നതും ഞാൻ മേമയുടെ അടുത്തേക്ക് ഒറ്റ ഓട്ടം വച്ചു കൊടുത്തു....ഇനിയിപ്പോ അങ്ങേർക്കുള്ള മറുപടി അമ്മാമ കൊടുത്തോളും.....!
ഞാനും മേമയും വിശാലമായ പറമ്പിലേയ്ക്ക് കയറി.... പലതരം കൃഷികൾ.... മേമ ഓരോന്നും കാണിച്ചു തന്നു കൊണ്ട് എന്റെയൊപ്പം നടന്നു.....!
കുരുമുളക് ആണ് അധികവും. പിന്നെ ചേന..ചേമ്പ്...
💬 Comments
View all comments