0%

Chapter Title : ഹേമലത എന്റെ മേമ 4 [കർണ്ണൻ]

Author : kkstories Read All Parts 305.5K

എല്ലാ ക്ഷീണവും മാറും. അട മവനെ പൊളി......!

ഒരു കാര്യവുമില്ലാതെ എന്റെ സിരകളിൽ രക്തം കുതിച്ചോഴുകി.അയാൾ പോകുന്നതിനു മുന്നേ ഞാൻ താഴെയ്ക്ക് കുതിയ്ക്കാനൊരുങ്ങി.......!

നൊ.. വെയിറ്റ്.. കാണേണ്ട ആൾ കാണാതെ പോയാൽ ശെരിയാവില്ല.. മേമ ഇപ്പോളും കാതുകളിൽ പൊതിഞ്ഞു കണ്ണുകൾ ഇറുക്കി അടച്ച് നിൽപ്പാണ്....!

അവരുടെ ശ്രെദ്ധയാകർഷിയ്ക്കാൻ ഞാനൊന്നു വെറുതെ ചുമച്ചു. എന്നാൽ അവരത് കേട്ടില്ല എന്ന് തോന്നുന്നു.. എന്ന തോണ്ടി വിളിച്ചിട്ട് തല്ലാൻ പോകുകയാണെന്നു പറഞ്ഞാലോ. ഏയ് വേണ്ട അതൊരു ഊമ്പൻ പരിപാടി ആയി പോകും പിന്നെന്തു ചെയ്യും....!

യെസ് ഐഡിയ...!!!

"ഡാ"..!!!!

ഞാൻ ഉറക്കെ അലറിക്കൊണ്ട് കോണിപടിയുടെ നേരെ കുതിച്ചു.ആ കുതിപ്പിൽ മേമയെ മനഃപൂർവം ഒന്ന് തട്ടി മാറ്റി. എനിയ്ക്കുറപ്പാണ് ഇപ്പോൾ അവർ കണ്ണ് തുറന്ന് കാണും....!

ആദ്യം മുകളിൽ നിന്ന് മുറ്റത്തേയ്ക്ക് ചാടാമെന്നാണ് കരുതിയത്. ആലോചിച്ചപ്പോൾ അതിൽ ഒരുപാട് റിസ്ക് എലമെന്റ്സ് ഉള്ളത് കൊണ്ട് വേണ്ടാന്ന് വച്ചു....!

"കണ്ണാ.. നില്ക്ക് വേണ്ടാ"..!!!!

പിന്നിൽ നിന്നും മേമയുടെ ആന്തലോടെയുള്ള വിളി ഉൾപ്പുളകത്തോടെ ഞാൻ കേട്ടു....!

ആഹ് ബെസ്റ്റ് ഇവിടെ ഈ വെടിക്കെട്ടൊക്കെ നടന്നിട്ട് അമ്മാമയും അമ്മച്ചനും ഒന്നും അറിഞ്ഞിട്ടില്ല. ശോ അവരും കൂടെ ഉണ്ടായിരുന്നെ ഒരു മജ ആയേനെ. വിളിച്ചുണണർത്തിയാലോ..വേണ്ട സമയം പോകും.....!

മുൻവാതിൽ തുറന്ന് മുറ്റത്തേയ്ക്ക് ചാടിയതും എവിടെയോ എന്തോ ഒരു സാധനം.. ഭയം പോലെന്തോ. നേസായിട്ട്...നട്ടപാതിരായ്ക്ക് ഒറ്റയ്ക്കൊരു വലിയ സ്റ്റേഡിയത്തിന് നടുവിൽ പെട്ടു പോയത് പോലൊരു ഫീൽ.. പക്ഷെ പേടിയ്ക്കാനൊന്നുമില്ല....!

ഈശ്വരാ ഒട്ടു ആരോഗ്യം ഇല്ലാത്ത ഉണങ്ങിയ വാഴപ്പിണ്ടി പോലൊരുത്താനാവണെ..ആയുധങ്ങളൊന്നുമുണ്ടാകല്ലേ.. ഒരടിയും വാങ്ങി ഒരു പ്രേശ്നത്തിനും നിൽക്കാതെ സ്നേഹത്തോടെ തിരിച്ചു പോണേ.....!

💬 Comments

View all comments