Chapter Title : ഹേമലത എന്റെ മേമ 4 [കർണ്ണൻ]
ചെയ്യും. ഹൈഡ്രജൻ ബലൂൺ വല്ലതും കിട്ടിയിരുന്നെങ്കിൽ.. എന്റെ ആപാദ ചൂടം ഒരു മരവിപ്പ് പടർന്ന് കയറി.....!
"സോറി.... സോർ... സോറി... ഡിസ്റ്റർബ് ചെയ്തതിനു സോറി"..!!!!
ഹെന്റമ്മേ.. ഇതെന്താ സ്വപ്നമോ...!!
ഒരു നിമിഷം കൊണ്ട് പറന്ന് പോയ എന്റെ എല്ലാ കിളികളും തിരിച്ചെത്തി.....!
അയാൾ ക്ഷമാപണം പോലെ കൈ കൂപ്പി പറഞ്ഞു കൊണ്ട് തിരികെ നടക്കുന്നു. ഹോ......!
"കരാ... കരാട്ടാ കാരോട് ദിവാകാരന് എന്നും ബഹുമാന.. ബഹുമാന.. യൂ ആർ സ്വീറ്റ് പേഴ്സൺ.. ടെങ്ഹ്സ് ഗുഡ് നൈറ്"..!!!
ആഹ്ലാദം പൊട്ടി പുറത്ത് വരുമെന്ന് തോന്നി.കൊറിയക്കാരെ തോൽപിച്ചു വിന്നറായ മല്ലു പബ്‌ജി പ്ലയറെ പോലെ ഉടലാകെ വിജ്രഭിച്ചു പോയി."ഇനിയാരെങ്കിലുമുണ്ടെങ്കിൽ വാടാ"എന്ന് അലറി വിളിയ്ക്കുകയാണ് മനസ്സ്.ജീവിതത്തിലെ ആദ്യത്തെ അനുഭവം.......!!
സംസാരം കേട്ടിട്ട് ഞാൻ കരാട്ടെ പഠിച്ചവനെന്നാണ് അയാൾ വിചാരിച്ചിരിയ്ക്കുന്നത്. എന്തായാലെന്താ അറക്കാൻ പോറ്റിയ പോത്തിനെ പോലെ ഭീകരനായ ഒരുത്തനെയല്ലേ ഞാനിപ്പോ ഒറ്റയ്ക്ക് തല്ലി ഓടിച്ചത്....!!
എനിയ്ക്കവിടെ നിന്ന് തുള്ളിച്ചാടണമെന്നുണ്ടായിരുന്നു.എന്നാൽ കടിച്ചു പിടിച്ച് ഉള്ളിലൊതുക്കി നിന്നു.അയാൾ ദൂരെ എത്തി എന്ന് കണ്ടതും ഇത് "ചേർർർർർർത്"എന്ന ഭാവത്തിൽ ഞാൻ തിരിഞ്ഞു മുറ്റത്തേയ്ക്ക് നടന്നു.......!
മേമ വടി വിഴുങ്ങിയ പോലെ തരിച്ചു നിൽപ്പാണ്....!
"ഇവനൊക്കെ രണ്ടെണ്ണം കൊള്ളാത്തതിന്റെ കേടാണ്"..!!!
നിസ്സാര ഭാവത്തിൽ പറഞ്ഞു കൊണ്ട് ഞാൻ ഉമ്മറത്തേയ്ക്ക് കയറാനൊരുങ്ങിയതും മേമ പെട്ടന്ന് എന്റെ കയ്യിൽ കടന്ന് പിടിച്ചു.......!
തിരിഞ്ഞു നോക്കിയതും മുഖത്ത് "ഠപ്പേ"എന്നൊരു അടി വീണു......!
ഒരുപാട് വേദനയൊന്നും തോന്നിയില്ലെങ്കിലും ആകാരണമായ അടിയിൽ ഞാൻ തരിച്ചു നിന്നു പോയി.......!
"എന്ത് ധൈര്യത്തിൽ നീ ഈ ഇരുട്ടത്ത് ഇങ്ങോട്ട് വന്നത്.. അയാളുടെ കയ്യിൽ വല്ല കത്തിയോ മറ്റോ
💬 Comments
View all comments