Chapter Title : ഹേമലത എന്റെ മേമ 6 [കർണ്ണൻ]
ശബ്ദമുയർന്നു....!
എൻ്റെ ബിൽഡപ്പൊക്കെ കണ്ട് മറ്റെന്തോ ആണ് പറയാൻ പൊകുന്നുണ്ടെന്ന ഭയത്തിലായിരുന്നു അവർ.....!
അന്ധാളിച്ചു തളളിയ ആ കണ്ണുകളിലേക്ക് നോക്കി അട്ടഹസിച്ചു ചിരിച്ചു കൊണ്ട് ഞാൻ എഴുന്നേറ്റു. ഇനിയവിടെ ഇരുന്നാൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് നല്ലപോലെ അറിയാമായിരുന്നു....!
"യൂ ഡോണ്ട് വറി...നമുക്ക് ചികിത്സിച്ചു ഭേദമാക്കാം..അല്ലെങ്കിൽ ഇസ്‌തിരിപ്പെട്ടി വച്ച് ഷോക്കടിപ്പിക്കാം....!"
ആ കണ്ണ് തള്ളിയുള്ള ഇരിപ്പ് കണ്ട് സഹിക്കവയ്യാതെ എൻ്റെ ചിരി ഉച്ചസ്ഥായിലായി......!
മെല്ലെ മെല്ലെ അവർ ആ ഷോക്കിൽ നിന്നും മോചിതയായി. എന്നെ അറുത്ത് ചോര കുടിക്കാനുള്ള ഒരു തരം വെറിയാണ് ഇപ്പൊ ആ മുഖത്ത്. കണ്ണുകൾ കുറുക്കി..ചുണ്ടുകൾ മലർന്ന്..പുരികം വില്ലുപോലെ വളച്ച് ക്രുദ്ധയായി അവരെന്നെ നോക്കി..പിന്നെ പതിയെ ചമ്മിപ്പോയതിന്റെ സങ്കടം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒരു ചെറുപുഞ്ചിരിയായി അത് മാറി..! പയ്യെപ്പയ്യെ ആ ചിരി മുഖമാകെ നിറഞ്ഞു. അതിൻ്റെ അവസാനം കയ്യിൽ കിട്ടിയ എന്തോ വച്ച് എൻ്റെ നേരെ ഒറ്റ എറിയായിരുന്നു.....!
ഞാൻ പെട്ടെന്ന് തിരിഞ്ഞുനിന്ന് കുനിഞ്ഞ് കളഞ്ഞെങ്കിലും കുറക്റ്റ് തോളിൽ തന്നെ വന്നു കൊണ്ടു.....!
നോക്കുമ്പോൾ മേമയുടെ ചെരിപ്പാണ്. ഞാനതെടുത്ത് അവരുടെ മുന്നിലേക്ക് ഇട്ടു കൊടുത്തു....!
'"കണ്ടാ..കണ്ടാ..ഇളകി."..!!!
"പോടാ പട്ടീ..."!!
ഇളകിച്ചിരിച്ചുകൊണ്ട് അവർ എണീറ്റ് എനിക്ക് നേരെ വന്നു.....!
"നിന്നെ ഇന്ന് ഞാൻ അടുപ്പത്തിട്ട് പുഴുങ്ങും...!"
ഞാൻ വേഗം അടുപ്പിൻ്റെ മറ്റേ സൈഡിൽ പോയി നിന്നു കളഞ്ഞു. അവർ അടുത്തു വരുന്നതിനനുസരിച്ച് ആ തീയ്ക്ക് ചുറ്റും ഞാൻ റൌണ്ടടിച്ചു നടക്കുന്ന കേസല്ലെന്നു മനസ്സിലായപ്പോൾ മേമ കുറുമ്പ് നിറഞ്ഞ ഒരു ചിരിയോടെ കീഴടങ്ങി.....!
"ദേ..വെള്ളം തിളച്ചുട്ടാ..വേഗം പുഴുങ്ങിത്താ...'!!
ഞാൻ കോക്രി കാട്ടിക്കൊണ്ട് കളിയാക്കി.....!
'പോടാ' എന്ന് ശബ്ദമില്ലാതെ
💬 Comments
View all comments