Chapter Title : Hero 9 [Doli]
കരഞ്ഞ് പറഞ്ഞാ ഞാൻ അവന് പറയാൻ ഉള്ളത് കേട്ടത് ... അവന് ചോദിക്കാം ചുമ്മാ വീട്ടിൽ ഇരുന്ന് കൊറേ ഒച്ച ഇട്ട് വണ്ടി എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും പോയതല്ലാതെ നീ എന്ത് ചെയ്തു അവളെ രക്ഷിക്കാൻ പോട്ടെ നിൻ്റെ കൂട്ടുകാരൻ കാണാതായിട്ട് ഇത്ര ദിവസം ആയി നീ ഒക്കെ എന്താ ഇപ്പഴും തിന്നും കുടിച്ചും ഇരിപ്പ് തന്നല്ലേ....
ഞാൻ ഒരക്ഷരം മിണ്ടിയില്ല ....എനിക്ക് ഉത്തരം ഇല്ല ....ചേച്ചി എനിക്ക് ഡോട്ടിട്ടു...
ചേച്ചി : ഹലോ എവടെ പോയോ....
ഞാൻ : ഇല്ല ...
ചേച്ചി : സങ്കടം പെടുത്താൻ അല്ല ... വെഷമം കൊണ്ട് പറഞ്ഞാടാ ...
ഞാൻ : എനിക്ക് മനസ്സിലായി ചേച്ചി ...ഞാനും ശ്രമിക്കുന്നുണ്ട് എങ്ങോട്ട് വച്ച് പോവും ...പാവം അവൻ എനിക്ക് അറിയാം ആരെ കാളും അവൻ ഇവൾക്ക് വേണ്ടി ആണ് കഷ്ട്ടപ്പെട്ടത് വായിന് വായിന് പറയും ശ്രീയെ രക്ഷിക്കണം എന്ന്... ഞാൻ നോക്കട്ടെ ചേച്ചി ... ഇല്ല അവനെ തിരിച്ച് കൊണ്ട് വരണം കാരണം ഞങ്ങക്കാണ് അവൻ നല്ലത് ചെയ്തത് ...
ചേച്ചി : പാവം കൊച്ചാ ടാ അവന് വല്ലതും പറ്റിയ നമ്മൾ ആർക്കും സമാധാനം കിട്ടില്ല ...
???
എൻ്റെ കണ്ണുകൾ നിറഞ്ഞു ....
ചേച്ചി : കരയാതെ ... അതെ ഈ ഒരുമിച്ച് താമസം ഒന്നും വേണ്ട ഇത് കൊച്ചി അല്ല ... ഇവടെ ചുറ്റിനും ബന്തുക്കളാ ....
ഞാൻ : ശെരി ചേച്ചി ...നാളെ ജാനു. എൻ്റെ ഫ്രണ്ടാ അവള് വരും ....
ചേച്ചി : അവന് ഒരുപാട് ഫ്രണ്ട്സ്സില്ലെ വിളിച്ച് ചോദിക്ക് .. പേടിക്കണ്ട....
ഞാൻ : ചേച്ചി അവനെ എങ്ങാനും എൻ്റെ കൈയ്യില് കിട്ടിയാ തീരും അവൻ. ...
ചേച്ചി : നിർത്തടാ...ഈ വാശി ഒക്കെ വച്ച് അവനെ കണ്ട് പിടി...?
ശ്രീ : എന്ത് പറഞ്ഞു ചേച്ചി
ഞാൻ : എന്ത് പറയാൻ കൊറേ വഴക്ക് പറഞ്ഞു ...
ശ്രീ : ചേച്ചിക്ക് ഇന്ദ്രനെ വലിയ ഇഷ്ട്ടാ അതിൻ്റെ ആണ്
ഞാൻ :
💬 Comments
View all comments